Cover StoryKeralaNews

ഗ്ലോബല്‍ കേരള ഇനിഷിയേറ്റീവ് (കേരളീയം) ചെയര്‍മാനായി പി വി അബ്ദുള്‍ വഹാബ് എംപിയെ വീണ്ടും തെരഞ്ഞെടുത്തു

ഗ്ലോബല്‍ കേരള ഇനിഷിയേറ്റീവ് (കേരളീയം) ചെയര്‍മാന്‍ പി വി അബ്ദുള്‍ വഹാബ് എം പി, വര്‍ക്കിംഗ് ചെയര്‍മാന്‍ ജി രാജമോഹന്‍

തിരുവനന്തപുരം > കേരളത്തിനകത്തും പുറത്തും മലയാളികളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ കേരള ഇനിഷിയേറ്റീവ് (കേരളീയം) ചെയര്‍മാനായി രാജ്യസഭാംഗവും വ്യവസായിയുമായ പി വി അബ്ദുള്‍ വഹാബ് എംപിയെ വീണ്ടും തെരഞ്ഞെടുത്തു. തലസ്ഥാനത്തു നടന്ന സംഘടനയുടെ ജനറല്‍ബോഡി യോഗമാണ് പുതിയ ഭാരവാഹികളെ തീരുമാനിച്ചത്.

ഹിന്ദുസ്ഥാന്‍ ലാറ്റക്സ് മുന്‍ ചെയര്‍മാന്‍ ജി രാജമോഹന്‍ വര്‍ക്കിംഗ് ചെയര്‍മാനും, കര്‍ണ്ണാടക മുന്‍ ചീഫ് സെക്രട്ടറിയും ടൂറിസം മന്ത്രിയുമായിരുന്ന ജെ അലക്സാണ്ടര്‍ ഐഎഎസ് (റിട്ട.) പ്രസിഡന്റുമാണ്. എന്‍ ആര്‍ ഹരികുമാര്‍ (സെക്രട്ടറി ജനറല്‍), ലാലുജോസഫ് (അന്താരാഷ്ട്ര സെക്രട്ടറി), എസ്‌ആര്‍ ശക്തിധരന്‍ (ട്രഷറര്‍) എന്നിവരാണ് മറ്റു പ്രധാന ഭാരവാഹികള്‍.

എംവി ശ്രേയംസ്കുമാര്‍, സരോഷ് പി എബ്രഹാം, ഡോ.ബിജു രമേശ് (വൈസ് ചെയര്‍മാന്‍മാന്‍), ആര്‍എസ് ശശികുമാര്‍, അഡ്വ. കൊട്ടാരക്കര പൊന്നച്ചന്‍, സുധീഷ് ബാബു ഡിഎസ് (വൈസ് പ്രസിഡന്റുമാര്‍), സാന്റിമാത്യു (സെക്രട്ടറി) എന്നിവരുള്‍പ്പെടുന്ന 16 അംഗ കോര്‍ കമ്മിറ്റിയെയും യോഗം തെരഞ്ഞെടുത്തു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close