NationalNews

ഹരിയാനയില്‍ വിദ്യാര്‍ഥിയുടെ വെടിയേറ്റു പ്രിന്‍സിപ്പല്‍ കൊല്ലപ്പെട്ടു

യമുനാനഗര്‍: ഹരിയാനയിലെ യമുനാനഗറില്‍ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിയുടെ വെടിയേറ്റ് സ്കൂള്‍ പ്രിന്‍സിപ്പല്‍ കൊല്ലപ്പെട്ടു. റിത ചന്പ്രയാണ് കൊല്ലപ്പെട്ടത്. യമുനാനഗറിലെ താപെര്‍ കോളനിയിലുള്ള സ്വാമി വിവേകാനന്ദ സ്കൂളിലാണ് സംഭവം.

ഇന്ന് രാവിലെ 11.35 പ്രിന്‍സിപ്പലിന്‍റെ മുറിയില്‍ അതിക്രമിച്ചു കയറിയ വിദ്യാര്‍ഥി റിതയ്ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. പിന്നിട് രക്ഷപ്പെടാന്‍ ശ്രമിച്ച വിദ്യാര്‍ഥിയെ അധ്യാപകരും മറ്റു വിദ്യാര്‍ഥികളും ചേര്‍ന്ന് പിടിച്ച്‌ പോലീസിനു കൈമാറി.

വിദ്യാര്‍ഥിയെ അറസ്റ്റു ചെയ്തതായും കൊലയ്ക്കു പിന്നിലെ കാരണം വ്യക്തമല്ലെന്നും എസ്പി രാജേഷ് കാലിയ അറിയിച്ചു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close