From the Editor

തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് റിസർച്ചിലും സമൂഹമാധ്യമങ്ങളിലും പ്രവർത്തനം ശക്തമാക്കാൻ കോൺഗ്രസ് നവമാധ്യമ സെല്ലിന് രാഹുൽ ഗാന്ധിയുടെ നിർദേശം

വരുന്ന നിയമസഭാതെരഞ്ഞെടുപ്പുകളെ ഹൈടെക്കായി നേരിടാൻ തയ്യാറെടുക്കാൻ കോൺഗ്രസ് നവമാധ്യമസെല്ലിന് രാഹുൽ ഗാന്ധിയുടെ നിർദേശം.ആഭ്യന്തരമായി നല്ലൊരു വിഭാഗം ചിന്തകരെ വളർത്തിയെടുക്കാനും ലക്ഷ്യമിട്ടാണ് ഈ നവമാധ്യമ ഇടപെടൽ.

ഓരോ മണ്ഡലത്തെകുറിച്ചും വിവര ശേഖരണവും അവിടങ്ങൾക്കുതകുന്ന സോഷ്യൽ മീഡിയ വിവരങ്ങളും തയ്യാറാക്കാനുമാണ് നിർദേശം.ബ്രിട്ടണിലെ ലേബർ പാർട്ടിയേയും അമേരിക്കയിലെ ഡെമോക്രാറ്റുകളേയും മാതൃകയാക്കിയാണ് പ്രവർത്തനം.രാജ്യസഭാ എംപി രാജീവ് ഗൗഡയുടെ നേതൃത്വത്തിൽ അനുഭവ പരിചയമുളള 15 ചെറുപ്പക്കാരാണ് പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്.

ത്രിപുര,മേഘാലയ,കർണാടക സംസ്ഥാനങ്ങളിലെ ഡാറ്റാ കളക്ഷനും വിശകലനവുമാണ് ഇപ്പോൾ നടക്കുന്നത്.പഞ്ചാബ് സർക്കാർ ആദ്യവർഷം പൂർത്തിയാക്കുമ്പോൾ സർക്കാരിന്‍റെ നേട്ടങ്ങളും കോട്ടങ്ങളും വിലയിരുത്തലും സംഘത്തിന്‍റെ ചുമതലയാണ്.

ഓരോ സംസ്ഥാനത്തും ഇത്തരത്തിൽ ഹൈടെക് സെല്ലുകൾ രൂപവത്കരിക്കാനാണ് കോൺഗ്രസ് അധ്യക്ഷന്‍റെ നിർദേശം.ഹെടെക് സമിതി രൂപവത്കരിക്കാനായി തെലങ്കാന,മധ്യപ്രദേശ് കോൺഗ്രസ് കമ്മിറ്റികൾ ഹൈക്കമാണ്ടിന്‍റെ സഹായം തേടിക്ക‍ഴിഞ്ഞു.

എല്ലാവരും താമസിയാതെ ഹൈടെക് രീതികളിലേക്ക് മാറാനാണ് നിർദേശം.വിവിധ സംസ്ഥാന കോൺഗ്രസ് കമ്മിറ്റികൾ ഹൈടെക്കാകാൻ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് കോൺഗ്രസ് വൃത്തങ്ങൾ സൂചിപ്പിച്ചു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close