Tech

23,897 ബൈക്കുകൾ തിരിച്ചുവിളിച്ച് യമഹ മോട്ടോർ

യ​മ​ഹ മോ​ട്ടോ​ർ ഇ​ന്ത്യ 23,897 ബൈ​ക്കു​ക​ൾ തി​രി​ച്ചു​വി​ളി​ച്ചു. എ​ഫ്സ​ഡ് 25, ഫേ​സ​ർ 25 എ​ന്നീ മോ​ഡ​ലു​ക​ളി​ൽ 2017 ജ​നു​വ​രി മു​ത​ൽ നി​ർ​മി​ച്ച വാ​ഹ​ന​ങ്ങ​ളു​ടെ ഹെ​ഡ് ക​വ​ർ ബോ​ൾ​ട്ട് അ​യ​യു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്നാ​ണ് തി​രി​ച്ചു​വി​ളി​ച്ച​ത്. ഇ​തി​ൽ എ​ഫ്സ​ഡ് 25ന്‍റെ 21,640 ബൈ​ക്കു​ക​ളും ഫേ​സ​ർ 25ന്‍റെ 2,257 ബൈ​ക്കു​ക​ളും ഉ​ൾ​പ്പെ​ടും.

യ​മ​ഹ​യു​ടെ എ​ല്ലാ അം​ഗീ​കൃ​ത ഡീ​ല​ർ​ഷി​പ്പു​ക​ളി​ൽ സൗ​ജ​ന്യ​മാ​യി ത​ക​രാ​ർ പ​രി​ഹ​രി​ച്ചു ന​ല്കു​മെ​ന്നും വാ​ഹ​ന​യു​ട​മ​ക​ളെ ഡീ​ല​ർ​മാ​ർ അ​റി​യി​ക്കു​മെ​ന്നും യ​മ​ഹ മോ​ട്ടോ​ർ ഇ​ന്ത്യ വാർ​ത്താ​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close