NEWS

ഇനി ഞായറാഴ്ചയും ബാങ്കിങ് സേവനം;വീട്ടിലിരുന്നും ബാങ്ക് ഇടപാടുകൾ നടത്താം

മുംബൈ:ശാഖയില്‍ പോകാതെ തന്നെ ബാങ്കിങ്ങ് ഇടപാടുകള്‍ നടത്താന്‍ സൗകര്യമൊരുക്കി പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ. ഇടപാടുകാരുടെ സേവനത്തിന് രണ്ട് ടോള്‍ ഫ്രീ നമ്ബറുകളാണ് എസ്ബിഐ പുതുതായി അവതരിപ്പിച്ചത്. 24 മണിക്കൂറും വിളിക്കാവുന്ന സേവനമാണ് ബാങ്ക് ഒരുക്കുന്നത്. ഞായറാഴ്ചകളിലും മറ്റ് അവധി ദിവസങ്ങളിലും സേവനം ലഭ്യമായിരിക്കുമെന്ന് എസ്ബിഐ അറിയിച്ചു.

1800 1234 1800 2100 എന്നീ നമ്ബറുകളാണ് എസ്ബിഐ ഒരുക്കിയിരിക്കുന്നത്. ഈ നമ്ബറുകളിലേക്ക് വിളിച്ച്‌ ഏത് സേവനവും ആവശ്യപ്പെടാവുന്നതാണെന്ന് എസ്ബിഐ അറിയിച്ചു.

 

 

 

കാര്‍ഡ് ബ്ലോക്കിങ്ങ്,പുതിയ കാര്‍ഡിന് അപേക്ഷിക്കല്‍,അക്കൗണ്ട് ബാലന്‍സ് പരിശോധിക്കല്‍ തുടങ്ങി നിരവധി സേവനങ്ങള്‍ ഈ ടോള്‍ ഫ്രീ നമ്ബറില്‍ ലഭ്യമാകും.

Back to top button
error: