Sports

ലങ്കക്കെതിരെ ട്വെന്‍റി-ട്വെന്‍റിയിൽ ഏറ്റവും വലിയ വിജയവുമായി ഇന്ത്യ

ശ്രീലങ്കക്കെതിരെ ട്വെന്‍റി-ട്വെന്‍റിയിൽ ഇന്ത്യയ്ക്ക് 93 റൺസ് ജയം.181 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്കയെ 16 ഓവറിൽ 87 റൺസിന് പുറത്താക്കിയാണ് ഇന്ത്യൻ വിജയം.ഇന്ത്യയുടെ റെക്കോർഡ് വിജയമാണിത്.

 

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ലോകേഷ് രാഹുലിന്‍റെ അർധ സെഞ്ചുറിയുടേയും അവസാന ഓവറുകളിൽ തകർത്തടിച്ച മഹേന്ദ്ര സിംഗ് ധോണിയുടേയും മികവിലാണ് 180 റൺസ് നേടിയത്.ലോകേഷ് 48 പന്തിൽ നിന്ന് 61 റൺസും ധോണി 22 പന്തിൽ നിന്ന് നാലു ബൗണ്ടറിയും ഒരു സിക്സും ഉൾപ്പെടെ പുറത്താകാതെ 39 റൺസും നേടി.

 

23 റൺസ് നേടിയ ഉപുൽ തരംഗയാണ് ശ്രലങ്കൻ നിരയിലെ ടോപ് സ്കോറർ.ആറു ശ്രീലങ്കൻ ബാറ്റ്സ്മാൻമാർ രണ്ടക്കം കാണാതെ മടങ്ങി.

 

നാല് ഓവറിൽ 23 റൺസ് മാത്രം വിട്ടു കൊടുത്ത് നാലു വിക്കറ്റ് വീ‍ഴ്ത്തിയ യുസ്വേന്ദ്ര ചാഹലും 29 റൺസ് വിട്ടു കൊടുത്ത് മൂന്ന് വിക്കറ്റ് കൊയ്ത ഹാർദിക് പാണ്ഡ്യയുമാണ് ശ്രീലങ്കൻ ബാറ്റിംഗ് നിരയെ തകർത്തത്.

 

വിക്കറ്റിന് പിന്നിലെ ധോണിയുടെ പ്രകടനവും കരുത്തായി.ചാവലിന്‍റെ പന്തിൽ രണ്ട് സ്റ്റംപിങ്ങുകൾ നടത്തി ധോണി ശ്രീലങ്കയെ ഞെട്ടിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close