Sports

ഐസിസി റാങ്കിംഗിൽ രോഹിത്തിന് മുന്നേറ്റം

ഐസിസി റാങ്കിംഗിൽ ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ്മയ്ക്ക് മുന്നേറ്റം.ശ്രീലങ്കക്കതിരെ ഇരട്ട സെഞ്ചുറി കുറിച്ചതിനു പിന്നാലെ ഐസിസി റാങ്കിംഗിൽ രോഹിത് അഞ്ചാം സ്ഥാനത്തെത്തി.ഏ‍ഴാം സ്ഥാനത്തു നിന്നാണ് രോഹിത് രണ്ടു പടി മുകളിലേക്ക് കയറിയത്.

 

800 പോയിന്‍റ് നേടിയാണ് രോഹിത് റാങ്ക് ഉയർത്തിയത്.മുപ്പതുകാരൻ രോഹിത് ഫെബ്രുവരിയിൽ മൂന്നാം റാങ്ക് വരെ എത്തിയിരുന്നു.രോഹിതിന്‍റെ ഓപ്പണിംഗ് പാർട്ണർ ശിഖർ ധവാൻ ഒരു പടി കയറി 14ആം സ്ഥാനത്തെത്തി.

ബൗളർമാരിൽ ചാഹൽ 23 സ്ഥാനം മുകളിലേക്ക് കയറി 28ൽ എത്തി.ചൈനാമാൻ കുൽദീപ് യാദവ് 16 സ്ഥാനങ്ങൾ മുകളിലേക്ക് കയറി 56ൽ എത്തിയപ്പോൾ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യെ 10 സ്ഥാനങ്ങൾ കയറി 45ആം സ്ഥാനത്തെത്തി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close