NEWS

കല്ലടയാറിനു കുറുകെ പാലത്തിന്റെ പുതുതായി നിർമ്മിച്ച സംരക്ഷണഭിത്തി തകര്‍ന്ന് വീണു

പുനലൂർ: പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന ഹൈവേയില്‍ പുനര്‍നിര്‍മാണം പുരോഗമിക്കുന്ന കോന്നി-പുനലൂര്‍ റീച്ചില്‍  കല്ലടയാറിനു കുറുകെയുള്ള പാലത്തിന്റെ സംരക്ഷണഭിത്തി തകർന്നു വീണു.

ഏകദേശം നൂറു മീറ്റര്‍ നീളത്തിലാണ് സംരക്ഷണഭിത്തി തകര്‍ന്നു വീണത്. കല്ലടയാറ്റില്‍ ജലനിരപ്പ് ഉയരുമ്ബോള്‍ സംസ്ഥാനപാതയിലേക്ക് വെള്ളം കയറാതിരിക്കാനാണ് ഗാബിയന്‍ രീതിയിൽ കൂറ്റൻ ഭിത്തി നിര്‍മിച്ചിച്ചത്.

 

 

പ്രത്യേകം നിര്‍മിച്ച ഇരുമ്ബ് വലയില്‍ ചതുരാകൃതിയില്‍ കരിങ്കല്ലുകള്‍ അടുക്കി നിര്‍മിക്കുന്നതാണ് ഗാബിയന്‍ ഭിത്തി. നിര്‍മാണത്തിലെ പിഴവാണ് ലക്ഷങ്ങളുടെ നഷ്ടത്തിനു കാരണമെന്നാണ് ആരോപണം.പുനലൂർ-മൂവാറ്റുപുഴ ഹൈവേയുടെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് വ്യാപക അഴിമതി ആരോപണങ്ങൾ നേരത്തെയും ഉയർന്നു.

Back to top button
error: