Uncategorized

വാരാണസിയില്‍ അര്‍ജന്റീനക്കാരിയെ ആക്രമിച്ച് കൊള്ളയടിച്ചു

വാരാണസി: വാരാണസിയിലെ അസ്സിഘട്ടില്‍ അര്‍ജന്റീനക്കാരിയായ സ്ത്രീയെ ആക്രമിച്ച് കൊള്ളയടിച്ചതായി പരാതി. മൂന്നു യുവാക്കളടങ്ങുന്ന സംഘമാണ് സന്നദ്ധ സംഘടനയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീയെ ആക്രമിച്ചതെന്ന് പരാതിയില്‍ പറയുന്നു.

ശനിയാഴ്ച വൈകുന്നേരം ഗംഗാ തീരത്താണ് സംഭവം നടന്നത്. പത്തു വര്‍ഷത്തോളമായി ഭടൈനിയില്‍ താമസക്കാരിയാണ് അക്രമത്തിനിരയായ സ്ത്രീ. വൈകുന്നേരങ്ങളില്‍ ഗംഗാ തീരത്ത് ധ്യാനത്തിനായി പോകാറുള്ള ഇവരെ പിന്‍തുടര്‍ന്നെത്തിയ സംഘം ആക്രമിക്കുകയും കൈവശമുണ്ടായിരുന്ന പണവും വിലപിടിപ്പുള്ള വസ്തുക്കളും കവരുകയുമായിരുന്നു. എതിര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്‌തെന്നും പരാതിയില്‍ പറയുന്നു.

ശനിയാഴ്ച വൈകുന്നേരംതന്നെ പരാതി നല്‍കിയെങ്കിലും പോലീസ് കേസെടുത്തത് ഞായറാഴ്ചയാണ്. തിരിച്ചറിയാത്ത മൂന്നുപേര്‍ക്കെതിരെ ശാരീരികമായ ആക്രമണത്തിനും കൊള്ളയ്ക്കും കേസെടുത്തിട്ടുണ്ട്. പ്രതികള്‍ക്കായി അന്വേഷണം നടത്തിവരികയാണെന്ന് പോലിസ് സൂപ്രണ്ട് ദിനേഷ് കുമാര്‍ സിങ് പറഞ്ഞു.

വാരാണസിയില്‍ കഴിഞ്ഞ ദിവസം ജപ്പാനില്‍നിന്നുള്ള ടൂറിസ്റ്റ് അകിഹിറോ തനാക എന്നയാളെ ആക്രമിക്കുകയും പണം കവരുകയും ചെയ്ത സംഭവം നടന്നിരുന്നു. ആഗ്രയില്‍നിന്ന് വാരാണസിയിലെത്തിയ ഇയാളെ ടൂറിസ്റ്റ് ഗൈഡ് ആണെന്ന വ്യാജേന സമീപിച്ച അക്രമി മയക്കുമരുന്ന് നല്‍കി ബോധംകെടുത്തിയ ശേഷേം കൊള്ളയടിക്കുകയായിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close