NationalNews

ഈ വിജയദിവസത്തിൽ വാക്കില്‍ നിന്നും പ്രവര്‍ത്തിയിലേക്ക് നമുക്ക് നീങ്ങാം – രാജീവ് ചന്ദ്രശേഖര്‍ എം.പി. (രാജ്യസഭാംഗം, എന്‍.ഡി.എ. കേരളവൈസ് ചെയര്‍മാന്‍)

1971ല്‍ ബംഗ്ലാദേശില്‍ പട നയിച്ച ഇന്ത്യന്‍ സൈന്യത്തിനു മുമ്പില്‍ പാക്കിസ്ഥാന്‍ പട്ടാാളംമുട്ടുകുത്തിയതിന്റെ 46-ാം വാര്‍ഷിക ദിനമാണിന്ന് (ഡിസംബര്‍ 16). ഇന്തോ – പാക് യുദ്ധത്തില്‍സുധീരം പങ്കെടുക്കുകയും വീര ചരമം പ്രാപിക്കുകയുംചെയ്ത നമ്മുടെ സൈനികരുടെ ഓര്‍മ്മ പുതുക്കല്‍ ദിനം വിജയദിവസമായി രാജ്യം ആഘോഷിക്കുന്നു.

 

വിജയ ദിവസമായ ഡിസംബര്‍ 16ന് എല്ലാവര്‍ഷവും നമ്മള്‍ ഇത്തരംവീര സ്മരണ പുതുക്കുകയും വാക്കുകളാല്‍ നീണ്ട ആദരാഞ്ജലികള്‍ കൊണ്ട്‌ സൈനികരെ സ്മരിച്ചും പോരുന്നു. എന്നാ ല്‍ഇത്തരം വാക്കുകളാലുള്ള സ്മരണക്കുമപ്പുറം നമ്മുടെ സൈനികര്‍ക്കും അവരുടെകുടുംബാംഗങ്ങള്‍ക്കുംവേണ്ടി നമുക്ക് എന്തു ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് ഇനിയെങ്കിലും നമ്മള്‍ ആത്മാര്‍ത്ഥമായിആലോചിക്കേണ്ടിയിരിക്കുന്നു. വീര സൈനികര്‍ക്ക് അര്‍ഹമായ ബഹുമാനവും അവരുടെ കുടുംബങ്ങള്‍ക്ക് ആവശ്യമായ കരുതലും നമ്മള്‍ പകര്‍ന്നു നല്‍കേണ്ടതുണ്ട്.

 

വിജയദിവസങ്ങള്‍ നിരവധി കടന്നു പോയിട്ടും നമ്മുടെ സൈനികര്‍ നേരിടുന്ന നിരവധി പ്രശ്‌നങ്ങളും പ്രതിസന്ധികളും ഇനിയും പരിഹരിക്കേണ്ടതായി തുടരുന്നുണ്ട്. സിവില്‍സര്‍വ്വീസിലെ സേവന വേതന വ്യവസ്ഥകളുംമറ്റുമായി മിലിട്ടറി സേവനത്തെ താരതമ്യം ചെയ്യുമ്പോഴും ഏതാനും ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ട്. ഇത്‌ സേനക്കുള്ളില്‍തന്നെ െഅസംതൃപ്തിക്ക് ഇടവരുത്തിയി’ുമുണ്ട്. പ്രതിരോധമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ രൂപീകൃതമായിട്ടുള്ള  ഒരു കമ്മിറ്റി ഇതു സംബന്ധിച്ച വിശദാംശങ്ങള്‍ പഠിച്ചുവരികയാണ്. കാലതാമസമില്ലാതെ അവ പരിഹൃതമാകുമെന്ന് പ്രതീക്ഷിക്കാം.

 

ധീരസൈനികരുടെ ദീര്‍ഘകാലസേവനത്തിനൊടുവിലും അവരില്‍ പലര്‍ക്കും തങ്ങളുടെസേവന വേതന അവകാശങ്ങള്‍ സ്ഥാപിച്ചു കിട്ടുന്നതിലേയ്ക്കായി ദീര്‍ഘകാലം കേസ് പറയേണ്ടി വരുന്നതും കോടതികള്‍ കയറിയിറങ്ങേണ്ടി വരുന്നതുമായ അവസ്ഥകള്‍ പലപ്പോഴുംസംജാതമാകാറുണ്ട്. അംഗവൈകല്യം സംഭവിച്ച കേസുകളിലാണ് ഇ ത്കൂടുതലായി കാണപ്പെടുന്നത്.

 

പ്രതിരോധ മന്ത്രാലയത്തിനെതിരെ അംഗവൈകല്യങ്ങളുടെ പേരിലും മറ്റും കേസ് ഫയൽ ചെയ്തിട്ടുള്ള എക്‌സ്‌ സര്‍വ്വീസുകാരുടെ കേസുകള്‍ കോടതികള്‍ വഴി തീര്‍പ്പാക്കണമെന്ന് കാണിച്ച് മന്ത്രാലയം പുറപ്പെടുവിച്ചിരുന്ന ഉത്തരവ് പിന്‍വലിക്കണമെന്ന് കാട്ടി 2014 ജനുവരിയില്‍ ഞാന്‍ അന്നത്തെ പ്രതിരോധ മന്ത്രി ശ്രീ. എ. കെ. ആന്റണിക്ക് കത്ത്‌ നല്‍കുകയുണ്ടായി. ഇതേത്തുടര്‍ന്ന് പ്രസ്തുത വ്യവസ്ഥ പിന്‍വലിച്ചു കൊണ്ടുള്ള ഉത്തരവും പുറത്തിറങ്ങി. ഇത്തരംകേസുകള്‍ പലപ്പോഴും സുപ്രീം കോടതിവരെ നീളു അവസ്ഥയായിരുന്നു അതുവരേയും നില നിന്നിരുന്നത്.

 

എന്നാല്‍ 2014-2016 കാലയളവില്‍ മാത്രം അംഗവൈകല്യം നേരിട്ട സൈനികര്‍ സമര്‍പ്പിച്ച പെന്‍ഷന്‍ അപേക്ഷകളിന്മേല്‍ 794 അപ്പീലുകള്‍ പുറപ്പെടുവിക്കപ്പെട്ടത് തികച്ചും ദൗര്‍ഭാഗ്യകരമായിപ്പോയി. കേന്ദ്ര പ്രതിരോധ ക്ഷേമ മന്ത്രാലയം 2014 ജനുവരിയില്‍ പുറപ്പെടുവിച്ച ഉത്തരവ് മരവിപ്പിച്ചതിനു പിന്നാലെ 2016 ഏപ്രിലില്‍ പുറപ്പെടുവിച്ച പുതിയ നിര്‍ദ്ദേശങ്ങള്‍ പ്രകാരം അംഗവൈകല്യ പെന്‍ഷനുകള്‍ക്കുംഇതര ആനുകൂല്യങ്ങള്‍ക്കുംസമര്‍പ്പിക്കുന്ന അപേക്ഷകളിൽ അപ്പീലുകൾ സ്വമേധയാ ഫയല്‍ചെയ്യപ്പെടുന്ന അവസ്ഥ സംജാതമാകുകയുണ്ടായി. സൈനികര്‍ക്ക് അംഗവൈകല്യ പെന്‍ഷനും ആനുകൂല്യങ്ങളും നല്‍കുന്നത് സംബന്ധിച്ച കോടതി ഉത്തരവുകള്‍ ചോദ്യം ചെയ്യപ്പെടാവുന്നതല്ലെന്ന മന്ത്രാലയത്തിന്റെ ഉത്തരവ് കഴിഞ്ഞ ജൂണില്‍ പ്രാബല്യത്തില്‍വരികയുംചെയ്തു. അംഗവൈകല്യം സംഭവിച്ച പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ക്കായിസമര്‍പ്പിക്കപ്പെട്ട അപേക്ഷകളിന്മേല്‍ പ്രതിരോധ ക്ഷേമ മന്ത്രാലയം പുറത്തിറക്കിയ അപ്പീലുകള്‍ പിന്‍വലിക്കണമെന്ന് അഭ്യര്‍ത്ഥിച്ച്‌വീണ്ടും ഞാന്‍ സര്‍ക്കാരിനെ സമീപിക്കുകയുണ്ടായി. ഇതു സംബന്ധിച്ച് ജൂണില്‍ പുറത്തിറങ്ങിയ ഉത്തരവ്അന്തിമമായിരിക്കണമെന്നും വിപരീതമായ നിര്‍ദ്ദേശങ്ങള്‍ ഭാവിയില്‍ ഉണ്ടാകാന്‍ പാടില്ലെുന്നും കാട്ടിയാണ് ഞാന്‍ ഈ അപേക്ഷ നടത്തിയത്.

 

അടുത്തിടെ, ഏഴാമത്‌ കേന്ദ്ര ശമ്പള കമ്മീഷന്‍ ശുപാര്‍ശകളുടെ ചുവടു പിടിച്ച്‌ സൈന്യത്തിലെ രക്തസാക്ഷികളുടേയും അംഗവൈകല്യം സംഭവിച്ചവരുടേയും മക്കള്‍ക്ക് നല്‍കി വന്ന വിദ്യാഭ്യാസ ആനുകൂല്യം പതിനായിരംരൂപയായി നിജപ്പെടുത്തിയ വിഷയവുംഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. യുദ്ധത്തിനിടയില്‍ വീരചരമം പ്രാപിക്കുന്നവരുടെ മക്കള്‍ക്ക് ഫീസടക്കമുള്ള പഠന ചിലവ് പൂര്‍ണ്ണമായും ഒഴിവാക്കിക്കൊണ്ടുള്ള പ്രഖ്യാപനം 1971 ഡിസംബര്‍ 18ന് ലോകസഭയില്‍ നടത്തുകയും 1972ലെ പാര്‍ലമെന്റ്‌ സെഷനിൽ സ്കൂള്‍തലം മുതല്‍ ട്യൂഷന്‍ ഫീസും ഇതര ഫീസുകളും ഒഴിവാക്കുതിനുള്ള തീരുമാനമുണ്ടാവുകയുംചെയ്തു. 1971ല്‍ യുദ്ധത്തിനിടെ രക്തസാക്ഷിത്വം വഹിച്ച വീരജവാന്മാരുടെ കുടുംബത്തോടുള്ള ആദരസൂചകമായി രാഷ്ട്രംസമര്‍പ്പിച്ച ചെറിയ ഒരു സന്ദേശമായിരുന്നു പ്രസ്തുത ആനുകൂല്യം.

 

രാജ്യത്തെ രക്തസാക്ഷികളോടും അവരുടെ കുടുംബാംഗങ്ങളോടും രാഷ്ട്രം കാട്ടിയ പരിരക്ഷയും ഉറപ്പും അതേപടി തുടരണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ജീവനും അവയവങ്ങളും രാഷ്ട്ര സേവനത്തിനിടയില്‍ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങളോടു കാട്ടേേണ്ട ധാര്‍മ്മിക ഉത്തരവാദിത്വത്തില്‍ നിന്നും നാം ഒളിച്ചോടരുത്. അവര്‍ക്കുവേണ്ടി ചെയ്യാന്‍ കഴിയും ഏറ്റവും ചെറിയ കര്‍ത്തവ്യങ്ങളിലൊന്നാകുമിത്.

 

സൈനികരുടെ വിധവകള്‍ക്കും വീരനാരികള്‍ക്കും പ്രായാധിക്യംമൂലം അവശതകള്‍ നേരിടുന്ന സൈനികര്‍ക്കും വരെ ന്യായമായ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടുന്ന നിരവധി സംഭവങ്ങളുണ്ടായിട്ടുണ്ട്. മൂന്നാമത്തെ ഉന്നത ബഹുമതിയായ ശൗര്യചക്ര പുരസ്‌കാരം നല്‍കി ആദരിച്ച ഒരു ജൂനിയര്‍ കമ്മീഷന്റ് ഓഫീസറുടെ പത്‌നി അടുത്തിടെയാണ് പ്രിന്‍സിപ്പല്‍ കൺട്രോള ര്‍ഓഫ് ഡിഫന്‍സ് അക്കൗണ്ട്‌സ് 2007 മുതല്‍ തടഞ്ഞുവച്ച ന്യായമായ കുടുംബ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ തേടിക്കൊണ്ട്‌ സൈനിക ട്രിബ്യൂണലിനെ സമീപിക്കാനിടയായത്. പ്രസ്തുതസംഭവം ശ്രദ്ധയില്‍പ്പെട്ട പ്രതിരോധമന്ത്രി ഇടപെട്ട് ആനുകൂല്യം തിടുക്കത്തില്‍ല ഭ്യമാക്കുകയായിരുന്നു തുടര്‍ന്നുണ്ടായത്. 10 വര്‍ഷം നിയമ യുദ്ധം നടത്തേണ്ടി വന്ന ഒരു വിധവയുടെ മാനസിക സംഘര്‍ഷങ്ങള്‍ നാം മനസ്സിലാക്കേണ്ടതുണ്ട്. ദുഷ്‌കരമായ സാഹചര്യങ്ങളിലും ചുറ്റുപാടുകളിലും രാഷ്ട്ര സേവനം നടത്തുന്ന സൈനികരുടെ മനോവീര്യം തകര്‍ക്കുന്നതിനേ ഇത്തരം പ്രവണതകള്‍ ഉതകുകയുള്ളൂ. യാഥാര്‍ത്ഥ്യബോധം ഉള്‍ക്കൊണ്ടുകൊണ്ടും അവസരത്തിനൊത്തുയര്‍ന്നും പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരാകണം ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യേണ്ടത്.

 

രാഷ്ട്ര സേവനം നടത്തുന്ന സൈനികരേയും അവരുടെകുടുംബാംഗങ്ങളേയും ആദരിക്കുന്ന പാരമ്പര്യം പൊതുവേ ഭാരതീയര്‍ക്കുണ്ടെന്നുള്ളതില്‍ തര്‍ക്കമില്ല. ഓരോ വീരമൃത്യുവിനും പിന്നാലെ നമ്മള്‍ ശക്തമായ വികാര വിക്ഷോഭങ്ങളോടെ അവര്‍ക്കുള്ള ആദരവ് പ്രകടിപ്പിക്കുകയുംചെയ്യും. ലഫ്റ്റനന്റ് ഉമര്‍ ഫയസിനെ തട്ടിക്കൊണ്ടുപോയി വധിച്ച സംഭവുമായി ബന്ധപ്പെ’ട്ട് ഇന്ത്യാഗേറ്റിനു മുന്നി ല്‍ആയിരങ്ങള്‍ ഒത്തുകൂടിയതും ഓൺലൈന്‍ പ്രതിഷേധങ്ങളിലൂടെ ശക്തമായി പ്രതികരിച്ചതും തന്നെ ഉദാഹരണം. ഇത്തരം വികാരപരമായ പ്രതികരണങ്ങള്‍ ആവേശമുളവാക്കുമെങ്കിലും അവ കൂടുതല്‍ സ്ഥായിയും ഉറപ്പുള്ളവയുംആകാവുന്നതാണ്. വികാരങ്ങളിലൂടെസൈനികര്‍ക്ക് നാം ശക്തമായ പിന്തുണ നല്‍കുമ്പോഴും ഭരണസംവിധാനങ്ങളിലെ പ്രശ്‌നങ്ങള്‍ പലതും ഇനിയും പരിഹരിക്കപ്പെടേണ്ടതായി തുടരുന്നു.

 

ഇതിനായി അമേരിക്ക, യു.കെ. തുടങ്ങിയരാജ്യങ്ങളില്‍ ഉള്ളതുപോലെസൈനികര്‍ക്കുള്ളതൊഴിലവസരങ്ങള്‍ ഗണ്യമായി വര്‍ദ്ധിപ്പിച്ചുകൊണ്ടുള്ള നിയമം തന്നെ കൊണ്ടുവരണം. 2012ല്‍ പാര്‍ലമെന്റില്‍ ഞാന്‍ അവതരിപ്പിച്ചതും ഇനിയും ചര്‍ച്ച ചെയ്യപ്പെടാനിരിക്കുതുമായ ആംഡ്‌ഫോഴ്‌സസ്‌ കവനന്റ് ബില്ലില്‍ ഉന്നയിക്കപ്പെട്ട തരത്തില്‍ റിട്ടയ ര്‍ചെയ്തതും സര്‍വ്വീസിലുള്ളവരുമായ സൈനിക സമൂഹവും പൊതുജനങ്ങളും തമ്മില്‍ പ്രതിബദ്ധത പുലര്‍ത്തുന്ന സംവിധാനം നിയമം മൂലം ഉറപ്പു വരുത്തണം. പ്രസ്തുത ബില്‍ ചര്‍ച്ചക്കെടുക്കുമ്പോള്‍ ഈ വിഷയങ്ങളും പരാമര്‍ശവിധേയമാകുമെന്ന് കരുതാം.

 

രാഷ്ട്രത്തിനുവേണ്ടി ജീവന്‍ വെടിഞ്ഞ സൈനികര്‍ക്ക് പകരം വയ്ക്കാന്‍ ഒന്നുകൊണ്ടുമാകില്ല തന്നെ. എന്നാല്‍ അവരുടെകുടുംബാംഗങ്ങള്‍ അല്ലലും അലട്ടുമില്ലാതെ കഴിയുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ നമുക്ക് സാധിക്കും. ഇതിനായി കേവലം വാക്കുള്‍ക്കപ്പുറവും മരണാനന്തരക്കുറിപ്പുകള്‍ക്കുപരിയായും പ്രവര്‍ത്തിക്കാന്‍ സമയമായി.

 

നമ്മുടെ യുദ്ധ വീരന്മാരും അകാലത്തില്‍ വീരചരമം പ്രാപിച്ചവരും അംഗവൈകല്യം വന്നവരും വിധവകളും അടങ്ങുന്ന സൈനികസമൂഹത്തെക്കുറിച്ച്‌ രാഷ്ട്രം ഉറക്കെ ചിന്തിക്കുതിന് ഈ വിജയദിവസം നിദാനമാകട്ടെ എന്നു ഞാന്‍ പ്രത്യാശിക്കുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close