LifeMovies

‘സണ്ണി നൈറ്റ്’ കർണാടകയിൽ വേണ്ട,കേരളത്തിലേക്ക് ക്ഷണിച്ച് ട്വീറ്റുകൾ

ബോളിവുഡ് താരം സണ്ണി ലിയോൺ പങ്കെടുക്കുന്ന പുതുവൽസരദിന പരിപാടിക്ക് കർണാടക സർക്കാർ അനുമതി നിഷേധിച്ചു.പരിപാടിയിൽ പ്രതിഷേധമുളളവർ ആത്മഹത്യ ഭീഷണി മു‍ഴക്കിയതിനെ തുടർന്നാണ് നടപടി.

 

പുതുവൽസരദിനത്തിൽ ബെംഗലുരുവിൽ സണ്ണി ലിയോണിന്‍റെ നൃത്തപരിപാടിയാണ് സംഘടിപ്പിച്ചിരുന്നത്.എന്നാൽ ഇതിനെതിരെ ചില സംഘടനകൾ ഇക്ക‍ഴിഞ്ഞ 7 ന് ബെംഗലുരുവിൽ മാർച്ച് നടത്തിയിരുന്നു.

 

കർണാടക രക്ഷണ വേദികയെന്ന സംഘടന സണ്ണിയെ ബെംഗലുരുവിൽ കാലുകുത്താൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചു.താരത്തിന്‍റെ കോലവും കത്തിച്ചു.

 

ഓഗസ്റ്റിൽ സണ്ണി കൊച്ചിയിൽ മൊബൈൽ ഷോറൂം ഉദ്ഘാടനത്തിനെത്തിയപ്പോൾ ആയിരങ്ങളാണ് തടിച്ചു കൂടിയത്.പുതുവൽസര ദിനത്തിൽ സണ്ണിയെ വരവേൽക്കാൻ തങ്ങൾ തയ്യാറാമെന്ന് കാട്ടി മലയാളിൽ ട്വീറ്റ് ചെയ്യാൻ ആരംഭിച്ചിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close