NationalNews

ഹൈദരാബാദില്‍ ക്രിക്കറ്റ് വാതുവയ്പ്പ് സംഘം പിടിയില്‍

ഹൈദരാബാദ്: ക്രിക്കറ്റ് വാതുവയ്പ്പ് സംഘം ഹൈദരാബാദില്‍ പിടിയില്‍. രണ്ട് സംഘങ്ങളില്‍നിന്നായി അഞ്ച് പേരെയാണ് കമ്മീഷണര്‍ ടാസ്‌ക് ഫോഴ്‌സ് വ്യാഴാഴ്ച പിടികൂടിയത് ഇന്ത്യശ്രീലങ്ക രണ്ടാം ഏകദിനത്തില്‍ ഇവര്‍ വന്‍തുക വാതുവച്ചതായും അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ചൈതന്യ കുമാര്‍ പറഞ്ഞു.

 

 

രണ്ട് ടീമായി പോലീസ് നടത്തിയ റെയ്ഡിലാണ് ഇവരെ പിടികൂടിയതെന്നും ഇവരില്‍ നിന്നു 2,87,150 രൂപ പിടിച്ചെടുത്തതായും പോലീസ് പറഞ്ഞു.

 

 

 

ദീപേശ് ജയിന്‍, ഷൈക് ഫരന്‍, നീരജ് മലാനി, സഞ്ജയ് ഗുജറാത്തി, നിലേഷ് കുമാര്‍ എന്നിവരെയാണ് പിടികൂടിയത്. വന്‍ തുകയ്ക്കു പുറമേ ഇവരില്‍നിന്നു ഒരു എല്‍ഇഡി ടിവിയും രണ്ട് ലാപ്‌ടോപ്പും 12 മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close