NEWS

അരുണാചല്‍ പ്രദേശില്‍ കനത്ത മഴയിലും മണ്ണിടിച്ചിലിലും മരണം 17 ആയി 

ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശില്‍ കനത്ത മഴയിലും മണ്ണ് ഇടിച്ചിലിലും മരണം 17 ആയി.മണ്ണിടിച്ചിലില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചിലുകള്‍ തുടരുകയാണ്.
 പഗതര മേഖലയില്‍ ഏഴ് വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു.കുടിവെള്ള വിതരണത്തെയും വൈദ്യുതി വിതരണത്തെയും മഴ സാരമായി ബാധിച്ചു.പല ജില്ലകളിലും വന്‍ കൃഷി നാശവും ഉണ്ടായതായി റിപ്പോര്‍ട്ട് ഉണ്ട്.
ദേശീയ- സംസ്ഥാന ദുരന്ത നിവാരണ സംഘം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്.കനത്ത മഴയില്‍ പല പ്രദേശങ്ങളും ഒറ്റപ്പെട്ട നിലയിലാണ്.

Back to top button
error: