NationalNews

ഗുജറാത്തില്‍ വോട്ടിംഗ് മെഷീനുകള്‍ ബ്ലൂടൂത്തിലേയ്ക്കും വൈഫൈയിലേയ്ക്കും ബന്ധിപ്പിച്ചതിന്റെ തെളിവുകളുമായി കോണ്‍ഗ്രസ്; വിശദീകരണവുമായി ഇലക്ഷന്‍ കമ്മീഷന്‍

പോര്‍ബന്തര്‍: ഗുജറാത്തിലെ ആദ്യഘട്ട പോളിംഗിന് പിന്നാലെ ഗുരുതര ആരോപണങ്ങളുമായി കോണ്‍ഗ്രസ്. പലയിടങ്ങളിലും ഇലക്‌ട്രോണിക്സ് വോട്ടിംഗ് മെഷീനുകള്‍ ബ്ലൂടൂത്തിലേയ്ക്കും വൈഫൈയിലേയ്ക്കും ബന്ധിപ്പിച്ചിരുന്നുവെന്നാണ് ആരോപണം. ഇതിന്റെ തെളിവുകളും കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി.

 

മൂന്ന് വോട്ടിംഗ് മെഷീനുകള്‍ ബ്ലൂടൂത്ത് ഉപകരണങ്ങള്‍ ഘടിപ്പിച്ച്‌ കണ്ടെത്തിയതായി കോണ്‍ഗ്രസ് നേതാവ് അര്‍ജ്ജുന്‍ മോധ് വാധിയ തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ പരാതിയില്‍ പറയുന്നു. ഇതിന്റെ തെളിവുകളും അദ്ദേഹം പരാതിക്കൊപ്പം ഹാജരാക്കിയിട്ടുണ്ട്. പരാതി പരിശോധിച്ച്‌ വരികയാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

 

ബ്ലൂടൂത്ത് ഉപകരണത്തില്‍ നല്‍കുന്ന പേര് അതുമായി ഘടിപ്പിച്ചിരിക്കുന്ന മറ്റ് ഉപകരണങ്ങളിലും കാണിക്കുമെന്ന് ഇ വി എം എഞ്ചിനീയര്‍ എസ് ആനന്ദ് പറയുന്നു.

 

അതേസമയം പ്രശ്നബാധിത വോട്ടിംഗ് മെഷീനുകള്‍ പുനസ്ഥാപിച്ചിട്ടുണ്ടെന്ന് ഭാവ് നഗര്‍ ജില്ല കളക്ടര്‍ ഹര്‍ഷദ് പട്ടേല്‍ പറഞ്ഞു.

 

മേമന്‍വദയിലെ മൂന്ന് പോളിംഗ് ബൂത്തുകളിലെ ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകളിലാണ് ബ്ലൂടൂത്ത് ഉപകരണങ്ങള്‍ ഘടിപ്പിച്ചതായി മോധ് വാദിയ കണ്ടെത്തിയത്. മൊബൈല്‍ ഫോണിലെ ബ്ലൂടൂത്ത് ഓണ്‍ ആക്കിയാല്‍ ‘എക്കോ 105’ എന്ന് കാണിക്കും. വോട്ടിംഗ് മെഷീനുകളില്‍ മൊബൈല്‍ ഫോണ്‍ വഴി കൃത്രിമം കാണിക്കാനാകുമെന്ന് ഇതില്‍ നിന്നും വ്യക്തമാനെന്നും മോധ് വാദിയ പറയുന്നു.

 

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close