NationalNews

ഗുജറാത്തിൽ കോൺഗ്രസും ബിജെപിയും ഒപ്പത്തിനൊപ്പം,കോൺഗ്രസിന് വൻ കുതിച്ചു കയറ്റം,സർവെ ഫലം ഇങ്ങനെ

ഗുജറാത്തിൽ ബിജെപിയും കോൺഗ്രസും ഒപ്പത്തിനൊപ്പമെന്ന് സർവെ.ലോക്നീതി – സിഎസ്ഡിഎസ് സർവെയിൽ ഇരു പാർട്ടികൾക്കും 43% വീതം വോട്ടു ലഭിക്കുമെന്നാണ് പ്രവചിക്കുന്നത്.

 

എന്നാൽ സീറ്റുകളുടെ കാര്യത്തിൽ ബിജെപിക്ക് നേരിയ മേൽക്കൈ സർവെ കാണിക്കുന്നു.91 മുതൽ 99 സീറ്റുകൾ വരെ ബിജെപിക്ക് ലഭിക്കുമെന്നാണ് പ്രവചനം.കോൺഗ്രസിനാകട്ടെ 78 മുതൽ 86 സീറ്റുകൾ ലഭിക്കുമെന്ന് സർവെ വിലയിരുത്തുന്നു.മൊത്തം 182 സീറ്റുകളാണ് ഗുജറാത്തിൽ ഉളളത്.

 

ഓഗസ്റ്റിൽ ഇതേ ഏജൻസി നടത്തിയ സർവെയിൽ 30 പോയിന്‍റിന്‍റെ ലീഡാണ് ബിജെപിക്ക് കണ്ടെത്തിയിരുന്നത്. സീറ്റ് പ്രൊജക്ഷനാകട്ടെ ബിജെപിയ്ക്ക് 150ലധികവും കോൺഗ്രസിന് 30ഉം.2012ലെ തെരഞ്ഞെടുപ്പിൽ ബിജെപി 115 സീറ്റും കോൺഗ്രസ് 61 സീറ്റുമാണ് നേടിയത്.

 

ജിഎസ്ടിക്കും നോട്ട് നിരോധനത്തിനുമെതിരെ ജനവികാരമുണ്ടെന്നാണ് സർവെയിലെ കണ്ടെത്തൽ.ഇത് ഗുണകരമാകുന്നത് കോൺഗ്രസിനാണ്.ഓഗസ്റ്റിൽ ബിജെപിക്ക് 144-152,ഒക്ടോബറിൽ 113-121,നവംബറിൽ 91-99 എന്നിങ്ങനെയാണ് ബിജെപി സീറ്റു നിലയിൽ വന്ന മാറ്റം.എന്നാൽ കോൺഗ്രസിന് ഓരോ മാസവും സീറ്റ് വർധിക്കുന്നതായാണ് കാണുന്നത്.ഓഗസ്റ്റിൽ 26-32,ഒക്ടോബറിൽ 58-64,നവംബറിൽ 78-86 എന്നിങ്ങനെയാണ് സീറ്റു നില.അതായത് പ്രചാരണ രംഗത്ത് കോൺഗ്രസ് ഓടിക്കയറി എന്നർത്ഥം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close