Uncategorized

ബഹ്‌റൈനില്‍ ജോലി ചെയ്യുന്ന ഭര്‍തൃമതി ബന്ധുക്കള്‍ക്ക് വിളിച്ച ശേഷം ആത്മഹത്യ ചെയ്തു

മനാമ: ബഹ്‌റൈനില്‍ ജോലി ചെയ്യുന്ന ഭര്‍തൃമതി ബന്ധുക്കള്‍ക്ക് വിളിച്ച ശേഷം ആത്മഹത്യ ചെയ്തു. തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശിനി കൊച്ചപ്പിള്ളി ജോസിന്റെ മകള്‍ ജിനി ജോസ് കൊച്ചപ്പിള്ളി (30) യാണ് മരിച്ചത്. അദ്‌ലിയ പ്രവിശ്യയിലെ ബാര്‍ ഹോട്ടലില്‍ ഏഴു മാസം മുമ്ബാണ് ജിനി ജോലിക്കെത്തിയത്.

ഭര്‍ത്താവ് ഖത്തറില്‍ ജോലിക്കാരനാണ്. നാലു മക്കളും നാട്ടിലാണ് പഠിച്ച് താമസിക്കുന്നത്. കഴിഞ്ഞ ദിവസമാണ് സംഭവം. ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും വിളിച്ചശേഷം ആത്മഹത്യ ചെയ്യുന്നുവെന്ന് പറഞ്ഞതായി ബന്ധുക്കള്‍ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഉടന്‍ സഹോദര ഭാര്യ അടക്കമുള്ളവര്‍ ഇവര്‍ താമസിച്ചിരുന്ന ഫഌറ്റിലെത്തി. മുറി അകത്തുനിന്നു പൂട്ടിയ നിലയിലായിരുന്നു. വാതില്‍ തകര്‍ത്ത് അകത്തുകടന്ന് നോക്കിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

മൃതദേഹം സല്‍മാനിയ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നാട്ടിലെത്തിക്കാനുള്ള ശ്രമം നടത്തിവരുന്നതായി ബന്ധുക്കള്‍ അറിയിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close