Uncategorized

നാളെ സംസ്ഥാനത്ത് പൊതുഅവധിയില്ല, പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റ്

തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്നും നബി ദിനം പ്രമാണിച്ചും നാളെ സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചുവെന്ന സന്ദേശം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

 

 

പലരും ഈ സന്ദേശത്തിന്റെ സത്യമന്വേഷിച്ച് മാദ്ധ്യമ സ്ഥാപനങ്ങളിലും മറ്റും വിളിച്ച് തിരക്കുകയും ചെയ്തു. എന്നാല്‍ ഇത്തരത്തില്‍ ഒരു അവധിയും പ്രഖ്യാപിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസ് അറിയിച്ചു.

 

 

നബിദിനം പ്രമാണിച്ച് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചതായും വിവിധ സര്‍വകലാശാലകളുടെ പരീക്ഷകള്‍ റദ്ദാക്കിയതായും വാര്‍ത്ത പ്രചരിച്ചിരുന്നു. തുടര്‍ന്നാണ് ഇക്കാര്യത്തില്‍ വിശദീകരണവുമായി സര്‍ക്കാര്‍ രംഗത്തെത്തിയത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close