NationalNews

ഗുജറാത്ത് ഒരു കാലത്തും കോണ്‍ഗ്രസിനെ സ്വീകരിച്ചിട്ടില്ല മോദി

അഹമ്മദാബാദ്: ഗുജറാത്ത് ഒരു കാലത്തും കോണ്‍ഗ്രസിനെ സ്വീകരിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സംസ്ഥാനത്ത് നടക്കുന്നത് വികസനവും കുടുംബവാഴ്ചയും തമ്മിലുള്ള പോരാട്ടമാണെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്തില്‍ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് റാലികള്‍ക്ക് തുടക്കംകുറിച്ച് ഭുജില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗുജറാത്തിനെ ചൂഷണം ചെയ്യാന്‍ കോണ്‍ഗ്രസിന് ഇതുവരെയായിട്ടും അവസരം കിട്ടിയിട്ടില്ല.

 

 

30 വര്‍ഷങ്ങള്‍ക്ക് മുമ്പ് ധര്‍മ്മദ നദിയിലെ ജലം ഗുജറാത്തിലെത്തി. എന്നാല്‍ ഈ പദ്ധതി ഏറ്റെടുത്തത് കോണ്‍ഗ്രസായിരുന്നെങ്കില്‍ വരള്‍ച്ച ബാധിത പ്രദേശങ്ങളില്‍ നിന്ന് ജനങ്ങള്‍ക്ക് ഇപ്പോള്‍ മാറി താമസിക്കേണ്ടി വരുമായിരുന്നെന്നും മോദി പറഞ്ഞു.
ഭുജിലെ പരിപാടിക്ക് ശേഷം രാജ്‌കോട്ട്, സൂറത്ത്, എന്നിവടങ്ങളില്‍ നടക്കുന്ന റാലികളിലും മോദി പ്രസംഗിക്കുന്നുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close