ചെക്ക്​ബുക്കുകള്‍ റദ്ദാക്കില്ലെന്ന്​ കേന്ദ്രസര്‍ക്കാര്‍

Friday, November 24, 2017 - 3:37 AM

Author

Tuesday, April 5, 2016 - 15:25
ചെക്ക്​ബുക്കുകള്‍ റദ്ദാക്കില്ലെന്ന്​ കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോല്‍സാഹിപ്പിക്കുന്നതിനായി ചെക്ക്​ബുക്കുകള്‍ റദ്ദാക്കാന്‍ പദ്ധതിയില്ലെന്ന്​ കേന്ദ്രസര്‍ക്കാര്‍. ധനകാര്യമന്ത്രാലയം ട്വിറ്ററിലൂടെയാണ്​ ഇക്കാര്യം അറിയിച്ചത്​.നിലവില്‍ ചെക്ക്​ബുക്കുകള്‍ റദ്ദാക്കാന്‍ പദ്ധതിയില്ലെന്ന്​ ധനകാര്യമന്ത്രാലയം വ്യക്​തമാക്കി. ഇതുസംബന്ധിച്ച്‌​ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ തെറ്റാണെന്നും ധനകാര്യ മന്ത്രാലയം അറിയിച്ചു.

 

നേരത്തെ ദേശീയ വ്യാപാരികളുടെ സംഘടനയുടെ സെക്രട്ടറി പ്രവീണ്‍ ഖണ്ഡേവാലാണ്​ ചെക്ക്​ബുക്ക്​ റദ്ദാക്കാന്‍ സാധ്യതയുണ്ടെന്ന്​ അഭിപ്രായപ്പെട്ടത്​.
നവംബര്‍ എട്ടിലെ നോട്ട്​ നിരോധനത്തി​​​െന്‍റ പ്രധാനലക്ഷ്യകളൊന്നായിരുന്നു ഡിജിറ്റല്‍ പണമിടപാട്​. എന്നാല്‍ നോട്ട്​ നിരോധനത്തിന്​ ശേഷവും ഡിജിറ്റല്‍ പണമിടപാടുകളില്‍ വലിയ പുരോഗതിയുണ്ടാക്കാന്‍ സാധിച്ചിരുന്നില്ല. ഇതോടെയാണ്​ ചെക്ക്​ബുക്കുകള്‍ റദ്ദാക്കുമെന്ന വാര്‍ത്ത വ്യാപകമായി പ്രചരിച്ചത്​.

FEATURED POSTS FROM NEWS