ശശീന്ദ്രന്‍റെ മടങ്ങിവരവ് എൽഡിഎഫ് തീരുമാനിക്കുമെന്ന് വൈക്കം വിശ്വൻ

Friday, November 24, 2017 - 2:47 AM

Author

Tuesday, April 5, 2016 - 15:25
ശശീന്ദ്രന്‍റെ മടങ്ങിവരവ് എൽഡിഎഫ് തീരുമാനിക്കുമെന്ന് വൈക്കം വിശ്വൻ

കോട്ടയം: എ.കെ.ശശീന്ദ്രൻ മന്ത്രിസ്ഥാനത്തേക്ക് തിരിച്ചെത്തുന്ന വിഷയത്തിൽ എൽഡിഎഫ് ചേർന്ന് തീരുമാനമെടുക്കുമെന്ന് എൽഡിഎഫ് കണ്‍വീനർ വൈക്കം വിശ്വൻ. കോട്ടയത്ത് എൻസിപി സംസ്ഥാന പ്രസിഡന്‍റ് ടി.പി.പീതാംബരനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

ശശീന്ദ്രന്‍റെ മന്ത്രിസ്ഥാനം സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യാൻ ഇടതുമുന്നണി യോഗം വിളിക്കണമോ എന്ന കാര്യം തീരുമാനിച്ചിട്ടില്ല. നേതാക്കളുമായി സംസാരിച്ച് എത്രയും വേഗം തീരുമാനത്തിലെത്താൻ കഴിയുമെന്നാണ് കരുതുന്നത്. ശശീന്ദ്രന്‍റെ മടങ്ങിവരവിനെ ചോദ്യം ചെയ്യുന്ന പ്രതിപക്ഷ നിലപാടിനെ അദ്ദേഹം തള്ളിക്കളഞ്ഞു. ധാർമികതയെക്കുറിച്ച് പറയാൻ അവകാശമുള്ളവരാണല്ലോ സംസ്ഥാനത്തെ പ്രതിപക്ഷമെന്ന് വൈക്കം വിശ്വൻ പരിഹസിച്ചു.

FEATURED POSTS FROM NEWS