മാധ്യമങ്ങള്‍ക്ക് നേരെയുള്ള മുഖ്യമന്ത്രിയുടെ സമീപനം ഗുരുതരമെന്ന് ഉമ്മന്‍ ചാണ്ടി

Friday, November 24, 2017 - 1:44 AM

Author

Tuesday, April 5, 2016 - 15:25
മാധ്യമങ്ങള്‍ക്ക് നേരെയുള്ള മുഖ്യമന്ത്രിയുടെ സമീപനം ഗുരുതരമെന്ന് ഉമ്മന്‍ ചാണ്ടി

കുവൈറ്റ് സിറ്റി: മാധ്യമങ്ങള്‍ക്ക് നേരെ അസഹിഷ്ണുത പ്രകടിപ്പിക്കുന്ന പിണറായി വിജയന്റെ സമീപനം ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രസ്ഥാവിച്ചു. തനിക്ക് ഇഷ്ടപ്പെട്ടത് മാത്രം കേള്‍ക്കണം എന്ന് വിചാരിക്കുന്നത് ഒരു പൊതു പ്രവര്‍ത്തകനു യോജിച്ചതല്ലെന്നും ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ശക്തി സഹിഷ്ണതയാണെന്നും അദ്ധേഹം കുവൈത്തില്‍ വാര്‍ത്താ സമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു.

സോളാര്‍ കേസില്‍ എടുത്തു ചാടി മുന്നോട്ട് വന്ന സര്‍ക്കാരിനു തന്നെ അന്തിമ ഘട്ടത്തില്‍ തിരിച്ചടി നേരിടേണ്ടി വരുമെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. 33 കേസുകളില്‍ പ്രതിയായ ഒരു വ്യക്തിയുടെ മൊഴിയുടെ അടിസ്ഥാനത്തിലുള്ള റിപ്പോര്‍ട്ടില്‍ തന്റെ നിരപരാധിത്വം തെളിയിക്കാന്‍ സാധിക്കുമെന്നും അദ്ധേഹം പറഞ്ഞു. അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ഒപ്പിട്ടില്ലെന്നത് സംശയകരമാണ്. ഇതു സംബന്ധിച്ച് പ്രതിപക്ഷ നേതാവ് ഉന്നയിച്ച ചോദ്യത്തിനു സര്‍ക്കാര്‍ ഇത് വരെ പ്രതികരിച്ചിട്ടില്ല.

FEATURED POSTS FROM NEWS