ഉടന്‍ രാഷ്ട്രീയത്തിലേക്കില്ല, ജന്മദിനത്തില്‍ ആരാധകരെ സന്ദര്‍ശിക്കും ; രജനീകാന്ത്

Thursday, November 23, 2017 - 11:06 PM

Author

Tuesday, April 5, 2016 - 15:25
ഉടന്‍ രാഷ്ട്രീയത്തിലേക്കില്ല, ജന്മദിനത്തില്‍ ആരാധകരെ സന്ദര്‍ശിക്കും ; രജനീകാന്ത്

Category

News National

Tags

ചെന്നൈ: തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാറുകളുടെ രാഷ്ട്രീയ പ്രവേശം ചര്‍ച്ചയാകുന്ന സാഹചര്യത്തില്‍ പുതിയ നിലപാടുമായി സ്‌റ്റൈല്‍ മന്നന്‍ രജനീകാന്ത്.

താന്‍ ഉടന്‍ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്നാണ് രജനീകാന്തിന്റെ തീരുമാനം.

‘ഇപ്പോള്‍ രാഷ്ട്രീയത്തിലേക്കിറങ്ങേണ്ട അത്യാവശ്യമില്ല. അടുത്ത മാസം പിറന്നാള്‍ ആഘോഷങ്ങള്‍ക്കുശേഷം (ഡിസംബര്‍ 12) ആരാധകരെ കാണും’ രജനി പറഞ്ഞു.

ആന്ധ്രപ്രദേശിലെ ശ്രീ രാഘവേന്ദ്ര സ്വാമി മഠത്തിലെ സന്ദര്‍ശനത്തിനുശേഷം തിരിച്ചെത്തിയപ്പോള്‍ ചെന്നൈ വിമാനത്താവളത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അടുത്തിടെയായി, പല പരിപാടികളില്‍ പങ്കെടുക്കുമ്‌ബോള്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിന്റെ സൂചനകള്‍ അദ്ദേഹം നല്‍കിയിരുന്നു.

അതേസമയം, രജനീകാന്ത് രാഷ്ട്രീയത്തിലിറങ്ങുകയാണെങ്കില്‍ അദ്ദേഹവുമൊത്ത് പ്രവര്‍ത്തിക്കാന്‍ തയാറാണെന്നും സൂപ്പര്‍സ്റ്റാര്‍ കമല്‍ ഹാസനും വ്യക്തമാക്കിയിട്ടുണ്ട്.

FEATURED POSTS FROM NEWS