കുട്ടി അയ്യപ്പന്മാര്‍ കൂട്ടം തെറ്റാതിരിക്കാന്‍ ബാന്‍ഡ് കെട്ടും

Thursday, November 23, 2017 - 10:37 PM

Author

Tuesday, April 5, 2016 - 15:25
കുട്ടി അയ്യപ്പന്മാര്‍ കൂട്ടം തെറ്റാതിരിക്കാന്‍ ബാന്‍ഡ് കെട്ടും

തിരുവനന്തപുരം: ശബരിമലയിലെ കുട്ടി അയ്യപ്പന്മാര്‍ക്ക് സുരക്ഷാ ബാന്‍ഡ് കെകെട്ടുന്നു. കൂട്ടം തെറ്റിയാലും ഉടന്‍ കണ്ടെത്താന്‍ സംവിധാനം. പതിനാലു വയസ് ത
ികയാത്ത അയ്യപ്പന്‍മാരെയാണ് റേഡിയോ ഫ്രീക്വന്‍സി ഐഡെന്റ്‌റിഫിക്കേഷന്‍ ബാന്‍ഡ് അണിയിക്കുന്നത്. റേഡിയോ തരംഗങ്ങളിലൂടെ ഇവരുടെ സ്ഥാനം കൃത്യ
മായി നിര്‍ണ്ണയിക്കാന്‍ കഴിയുന്നതാണ് ഈ സംവിധാനം. കൈയില്‍ കെട്ടുന്ന ചെറിയൊരു ബാന്‍ഡാണിത്.

സംസ്ഥാന പൊലീസാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തുന്നത്. പല കുട്ടി അയ്യപ്പന്മാരും കൂട്ടം തെറ്റിപ്പോകുന്നതു മൂലമുള്ള പരിഭ്രാന്തി ഒഴിവാക്കുന്നതിനാണിത്. ഇത്തരം കൂട്ടം തെറ്റലുകള്‍ പൊലീസിനും മറ്റ് അയ്യപ്പന്മാര്‍ക്കും ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ടെന്ന് മനസിലാക്കിയാണിത്. മലകയറ്റം ആരംഭിക്കുന്ന പമ്ബയില്‍ വ ച്ചാവും ബാന്‍ഡ് ഇവരുടെ കൈയ്യില്‍ അണിയിക്കുക.ശബരിമലയില്‍ ഓരോ ദിവസവും തീര്‍ത്ഥാടകരുടെ എണ്ണം വര്‍ദ്ധിച്ചു വരിയാണ്. മകര വിളക്ക് അടുക്കുന്നതോടെ ഇത് ഇനിയും വര്‍ദ്ധിക്കുമെന്നാണ് കണക്കുകൂട്ടല്‍.

കുട്ടി അയ്യപ്പന്മാരുടെും സംഖ്യ വര്‍ദ്ധിച്ചു വരികയാണ്. ഈ സാഹചര്യത്തിലാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തുന്നത്. ശബരിമലയിലെ പ്രധാന കേന്ദ്രങ്ങളില്‍ ബാന്‍ഡിലെ തരംഗങ്ങള്‍ സ്വകരിക്കാന്‍ സംവിധാനമുണ്ടാകും. ഇവ റെക്കോര്‍ഡു ചെയ്യുകയും ചെയ്യും. ഇതിലൂടെ ഓരോ കുട്ട ിയുടെയും നീക്കം മനസിലാക്കാം. ഇതിനായി പ്രമുഖ സ്വകാര്യ മൊബൈല്‍ഫോണ്‍ കമ്പനിയുമായി പൊലീസ് കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.

ശബരിമലയ്ക്ക് ഭീഷണി വര്‍ദ്ധിച്ചിരിക്കുന്ന സഹചര്യത്തില്‍ കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ശബരിമലയില്‍ ആളില്ലാ വിമാന ( ഡ്രോണ്‍ ) ത്തിന്റെ
സഹായത്തോടെ നിരീക്ഷണം ശക്തമാക്കും. ഇവയില്‍ നാലു ക്യാമറകള്‍ ഘടിപ്പിക്കും. നാലു ദിക്കുകള്‍ക്കു വേണ്ടിയാണിത്. ഇതു കൂടതെ ശബരിമലയിലെ മറ്റു സുര
ക്ഷയും ശക്തമാക്കും ശബരിമലയുടെ അനുബന്ധ മേഖലകളായ വന പ്രദേശത്താണ് ഡ്രോണ്‍ നിരീക്ഷണം നടത്തുന്നത്. ഇവിടെ വ്യോമസേനയുടെ നിരീക്ഷണവും ഉണ്ട്. ശബരിമലയില്‍ സ്ഥാപിച്ചിട്ടുള്ള നിരീക്ഷണ ക്യാമറകളുടെ എണ്ണവും വര്‍ദ്ധിപ്പിച്ചുണ്ട്. ഇത്തവണ ഇവിടെ 72 ക്യാമറകള്‍ ഉണ്ടാകും.

കാല്‍ലക്ഷത്തോളം പൊലീസുകാരുടെ സേവ നവും ലഭ്യമാക്കിയിട്ടുണ്ട്. ഏത് അടിയന്തിര സാഹചര്യവും നേരിടാനുള്ള സംവിധാനം ഇവിടെ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. നാല് ഡ്യൂട്ടി മജു സ്‌ട്രേറ്റുമാരെയും എട്ട് എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റുമാരെയും ഇവിടെ നിയോഗിച്ചിട്ടുണ്ട്. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ശബരിമല തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വൈകാതെ വന്‍വര്‍ദ്ധന ഉണ്ടാകുമെന്നാണ് കണക്കു കൂട്ടല്‍. ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, കര്‍ണ്ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നാണ് തീര്‍ത്ഥാടകര്‍ ഏറെ എത്താറ്. തീര്‍ത്ഥാടനത്തിന്റെ തുടക്ക ദിവസങ്ങളില്‍ ഇവരുടെ എണ്ണം പൊതുവെ കു റവായിരിക്കും. പിന്നീടുള്ള ദിവസങ്ങളില്‍ ഇവരുടെ കുത്തൊഴുക്കുണ്ടാകും.

അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള കുട്ടി അയ്യപ്പന്മാരാണ് പതിവായി കൂട്ടം തെറ്റാറ്. കൂടുതല്‍ കുട്ടി അയ്യപ്പന്മാര്‍ ശബരിമലയില്‍ എത്തുന്നതും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നു തന്നെയാണ്. പ്രധാനമായും തമിഴ്‌നാട്ടില്‍ നിന്ന്.

FEATURED POSTS FROM NEWS