HealthLife

കൊച്ചിയിൽ കേരളത്തിലെ ഏറ്റവും വലിയ ലഹരി മരുന്നുവേട്ട,പിടികൂടിയത് 15 കോടിയുടെ കൊക്കെയിൻ

കൊച്ചിയിൽ വൻ ലഹരിമരുന്നു വേട്ട.കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ 3.69 കിലോഗ്രാം കൊക്കെയിനുമായി പരാഗ്വെ സ്വദേശി പിടിയിലായി.രാജ്യാന്തര ലഹരിമരുന്നു കടത്ത് സംഘത്തിലെ കണ്ണി അലക്സിസ് റെഗലാഡോ ഫെർണാണ്ടസ് ആണ് പിടിയിലായത്.ഇയാൾക്ക് മുപ്പത് വയസുണ്ട്.

 

അലക്സിസ് ഇന്ത്യയിലെത്തിയത് ആദ്യമായാണെന്ന് പാസ്പോർട്ട് കാണിക്കുന്നുണ്ടെങ്കിലും ഇയാൾക്ക് ഒന്നിലേറെ പാസ്പോർട്ടുകൾ ഉളളതായി സൂചനയുണ്ട്.നാലു കോടിയുടെ കൊക്കെയിനാണെന്നാണ് ആദ്യം കരുതിയത്.എന്നാൽ ശാസ്ത്രീയ പരിശോധനയിലൂടെ കണക്കാക്കിയപ്പോൾ രാജ്യാന്തര വിപണിയിൽ 15 കോടിയോളം വില വരുമെന്നാണ് കണ്ടെത്തിയത്.കേരളത്തിൽ ഇതുവരെ നടന്നതിൽ വച്ച് ഏറ്റവും വലിയ ലഹരിമരുന്നു വേട്ടയാണിതെന്ന് നാർകോട്ടിക് കൺട്രോൾ ബ്യൂറോ വ്യക്തമാക്കി.കൊച്ചിയിൽ പിടികൂടിയ കൊക്കെയിൻ മുന്തിയ ഇനമാണെന്ന് എൻസിബി വൃത്തങ്ങൾ അറിയിച്ചു.ക‍ഴിഞ്ഞ മാസം ഇതേ അള‍വിൽ കൊക്കെയിൻ ചൈന്നൈയിൽ വച്ച് മറ്റൊരു വിദേശിയിൽ നിന്ന് പിടികൂടിയിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close