KeralaNews

രാജിക്കാര്യത്തിൽ തീരുമാനമെടുത്തത് ഒറ്റക്കെട്ടായി,പാർട്ടിയിൽ ഭിന്നതയെന്ന വാർത്ത തളളി കാനം

തോമസ് ചാണ്ടിയുടെ രാജിയെ ചൊല്ലി പാർട്ടിയിൽ ഭിന്നതയില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ.രാജിക്കാര്യത്തിൽ ഒറ്റക്കെട്ടായാണ് തീരുമാനം എടുത്തത്.എൽഡിഎഫ് യോഗമാണ് തീരുമാനം കൈക്കൊണ്ടത്.കെഇ ഇസ്മയിൽ മറിച്ചു പറഞ്ഞതെന്താണെന്ന് അറിയില്ലെന്നും കാനം പറഞ്ഞു.വിദേശ സന്ദർശനത്തിനു ശേഷം മടങ്ങിയെത്തിയ കാനം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.

 

സിപിഐ മന്ത്രിമാരുടെ മന്ത്രിസാഭാ യോഗ ബഹിഷ്കരണത്തെ കുറിച്ചും കാനം പ്രതികരിച്ചു.മന്ത്രിമാർ മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കാത്തത് പാർട്ടി തീരുമാനപ്രകാരമാണ്.വിട്ടു നിന്നതോ ബഹിഷ്ക്കരിക്കലോ അല്ല,പങ്കെടുത്തില്ല എന്നതാണ് വാസ്തവം.പാർട്ടി ചുമതലപ്പെടുത്തിയതാണ് നടപ്പാക്കിയതെന്നും കാനം വ്യക്തമാക്കി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close