Life

തോമസ് ചാണ്ടി: ഹൈക്കോടതി വിധിയുടെ വിശദാംശങ്ങള്‍ പുറത്ത്

കൊച്ചി: തോമസ് ചാണ്ടിക്കെതിരായ ഹൈക്കോടതി വിധിയുടെ വിശദാംശങ്ങള്‍ പുറത്ത്. ഒരു മന്ത്രിക്ക് താന്‍ ഭാഗമായ സര്‍ക്കാരിനെതിരെ ഹര്‍ജി നല്‍കാനാകില്ലെന്ന് വിധിയില്‍ പറയുന്നു. മന്ത്രിസഭാ തീരുമാനങ്ങളെ പിന്തുണയ്ക്കുകയാണ് മന്ത്രിയുടെ ധര്‍മ്മം. ഇതിന് കഴിയുന്നില്ലെങ്കില്‍ നല്ലത് രാജിയാണ്. കേസ് നല്‍കിയിട്ട് മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കാനാകില്ലെന്നും വിധിയില്‍ പറയുന്നു.

അതേസമയം സ്വകാര്യ വ്യക്തി എന്ന നിലയ്ക്കാണ് ഹര്‍ജിയെന്ന തോമസ് ചാണ്ടിയുടെ വാദം കോടതി തള്ളി. ആക്ഷേപങ്ങള്‍ നീക്കുന്നതിന് തോമസ് ചാണ്ടിക്ക് കളക്ടറെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി. ഭൂമി തന്റേതല്ലെന്ന ന്യായം പറയേണ്ടത് കളക്ടറോടാണ്. വിധിയിലെ ഒരു പരാമര്‍ശവും തുടര്‍നടപടികളെ ബാധിക്കില്ല. ഹര്‍ജി ഭരണഘടനാ വിരുദ്ധമാണെന്നും കോടതി വ്യക്തമാക്കുന്നു.

കൂട്ടുത്തരവാദിത്തമാണ് മന്ത്രിസഭയുടെ മുഖമുദ്ര. കേസിലെ സാഹചര്യം അസാധാരണമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close