KeralaNews

അലക്കി വെളുപ്പിക്കും വരെ വിഴുപ്പ് അലക്കുകാരന്‍ ചുമക്കണ്ടേ: ജി.സുധാകരന്‍

കോഴിക്കോട്: മന്ത്രി തോമസ് ചാണ്ടിക്കെതിരെ മന്ത്രിസഭയിലും പ്രതിഷേധമുയരുന്നു. അലക്കി വെളുപ്പിക്കും വരെ വിഴുപ്പ് അലക്കുകാരന്‍ ചുമക്കണ്ടേയെന്ന് തോമസ് ചാണ്ടിയുടെ രാജിയെ പരാമര്‍ശിച്ച് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍ ചോദിച്ചു. തോമസ് ചാണ്ടി കോടതിയില്‍ പോയത് ബൂര്‍ഷ്വാ രാഷ്ട്രീയത്തിന്റെ ഭാഗമാണ്. രാജിയില്‍ തീരുമാനമെടുക്കേണ്ടത് അദ്ദേഹം തന്നെയാണെന്നും സുധാകരന്‍ പറഞ്ഞു.

 
ഈ വിഴുപ്പ് ഇനി ചുമക്കണോ എന്ന ചോദ്യത്തിനു മറുപടിയായാണ് സുധാകരന്‍ ഇങ്ങനെ പ്രതികരിച്ചത്. എന്‍സിപിക്കു പല സംസ്ഥാനങ്ങളില്‍ പല നിലപാടാണ്. ഇവിടെ അവര്‍ എല്‍ഡ ിഎഫിനൊപ്പം ആണെന്നേയുള്ളു സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

 
ഇടതുമുന്നണി യോഗത്തില്‍ ചാണ്ടിക്കെതിരെ സിപിഐ കടുത്ത നിലപാടാണ് സ്വീകരിച്ചത്. തിങ്കളാഴ്ച ഭരണ പരിഷ്‌കാര അധ്യക്ഷന്‍ വി.എസ്.അച്യുതാനന്ദനും സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രനും തോമസ് ചാണ്ടി രാജി വയ്ക്കണമെന്ന് തുറന്നുപറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് സിപിഎമ്മിലെ മറ്റൊരു മുതിര്‍ന്ന നേതാവും മന്ത്രിയുമായ സുധാകരനും രംഗത്തെത്തിയിരിക്കുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close