NEWS

ലാൻഡ് ചെയ്യവെ വിമാനത്തിൽ വച്ച് പ്രവാസി മലയാളി മരിച്ചു

മലപ്പുറം: ദുബായിൽ നിന്നും കോഴിക്കോട്ട് എത്തി ലാൻഡ് ചെയ്യവെ വിമാനത്തിൽ വച്ച് പ്രവാസി മലയാളി മരിച്ചു.താനൂർ സ്വദേശി ഫൈസലാണ് മരിച്ചത്.ഇന്നു രാവിലെ നാട്ടിലേക്കുള്ള യാത്രയിൽ വിമാനത്തിൽ വച്ചാണ് ഫൈസൽ മരിച്ചത്.
മൂന്നു വർഷമായി ദുബായിൽ ജോലി ചെയ്തുവരികയായിരുന്ന ഫൈസൽ ഇന്ന് നാട്ടിലേക്ക് വരുന്നുണ്ടെന്ന് വീട്ടിലേക്ക് ഫോൺ ചെയ്യുകയും  വീട്ടുകാരോട് എയർപോർട്ടിലേക്ക് വരാൻ പറയുകയും ചെയ്തിരുന്നു. അതുപ്രകാരം വീട്ടുകാരെല്ലാം എയർപോർട്ടിൽ എത്തി കാത്തുനിൽക്കുമ്പോഴായിരുന്നു മരണം.
ഇതിനിടയിൽ കൂടെ യാത്ര ചെയ്തിരുന്ന സുഹൃത്തിനോട് വിമാനം ലാൻഡ് ചെയ്യുമ്പോൾ “നമ്മുടെ നാട് എത്തി അല്ലേ” എന്ന് ചോദിക്കുകയും ചെയ്തു.പിന്നീട് സുഹൃത്ത് നോക്കുമ്പോൾ കണ്ണടച്ചിരിക്കുന്ന ഫൈസലിനെയാണ് കണ്ടത്.വിമാനം ലാൻഡ് ചെയ്തിട്ടും അനങ്ങാതെയിരുന്ന ഫൈസലിനെ തട്ടിവിളിച്ചപ്പോഴാണ് മരണപ്പെട്ടതായി മനസ്സിലായത്.മൃതദേഹം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

Back to top button
error: