എ കെ ആന്റണിയുടെ നില മെച്ചപ്പെട്ടു, ഇപ്പോൾ ശസ്ത്രക്രിയ വേണ്ടെന്നു ഡോക്ടർമാർ

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്റണിക്ക് അടിയന്തിര ശസ്ത്രക്രിയ വേണ്ടെന്നു ഡോക്ടർമാർ. ആശുപത്രിയിലെത്തിയതിനു ശേഷം നേരിയ മസ്തിഷ്‌ക രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്ന് അടിയന്തിര ശസ്ത്രക്രിയ നടത്തുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു. എന്നാൽ ആരോഗ്യനില മെച്ചപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ശസ്ത്രക്രിയ ഇപ്പോൾ വേണ്ടെന്നു തീരുമാനിക്കുകയായിരുന്നു.

 നിലവിലെ സാഹചര്യത്തില്‍ ശസ്ത്രക്രിയ പോലുള്ള മറ്റ് അടിയന്തിര ചികിത്സ ചെയ്യേണ്ടതില്ലെന്നാണ്  ഡോക്ടര്‍മാര്‍ പറയുന്നത്. ഇപ്പോള്‍ അദ്ദേഹത്തെ തീവ്ര നിരീക്ഷണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.അദ്ദേഹത്തെ സന്ദര്‍ശിച്ച നാഡീരോഗ ചികിത്സ വിദഗ്ദ്ധരും ജനറല്‍ ഡോക്ടര്‍മാർ നാളെ രാവിലെ ശസ്ത്രക്രിയ നടത്താനായിരുന്നു  തീരുമാനിച്ചിരുന്നത്.

വീടിനുള്ളില്‍ വീണതിനെ തുടര്‍ന്ന് ബുധനാഴ്ച ഉച്ചയ്ക്കാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശങ്കപ്പെടാനില്ലെന്നും ചെറിയ രീതിയിലുള്ള മസ്തിഷ്‌ക രക്തസ്രാവമാണ് ഉണ്ടായതെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.