NewsWorld

ഷി ചിൻപിങിനെ മാവോയ്ക്ക് തുല്യനാക്കാൻ ഭരണഘടനാ ഭേദഗതി

ചൈനീസ് പ്രസിഡണ്ട് ഷീ ചിൻപിങിനെ മാവോയ്ക്ക് തുല്യനാക്കാൻ ഭരണ ഭേദഗതി ചെയ്യാൻ ചൈനീസ് കമ്മൂണിസ്റ്റ് പാർട്ടിയുടെ തീരുമാനം.ഷിയെ ചൈനീസ് കമ്മൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കാനും തീരുമാനം.

 

പാർട്ടി സ്ഥാപകൻ മാവോ സേദൂങ്ങിനും പ്രമുഖ നേതാവ് ഡെങ് സിയാവോ പിങിനും തുല്യനായി ഷിയെ ഇനി കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രം വാ‍ഴ്ത്തും.ഇതു സംബന്ധിച്ച ഭരണഘടനാ ഭാദഗതി ഉണ്ടാകും.ഇതുവരെ കമ്മ്യൂണിസ്റ്റ് പാർടിയുടെ ഭരണഘടനയിൽ മാവോയുടേയും ഡെങിന്‍റേയും പേരുകൾ മാത്രമാണ് ഉണ്ടായിരുന്നത്.ഇനി ഷീയുടെ പേരും ഭരണഘടനയിൽ ഉണ്ടാകും.

 

ഷീയുടെ രാഷ്ട്രീയ പ്രത്യയശാസ്ത്രം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തും.ഹൂ ജിന്‍റാവോ,ജിയാങ് സെമിൻ എന്നീ നേതാക്കളുടെ ദർശനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും ഭരണഘടനയിൽ ഇവരുടെ പേര് ഉൾപ്പെടുത്തിയിരുന്നില്ല.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close