NEWS

രാജസ്ഥാന്‍ ഫൈനലില്‍ എത്തിയത് ക്യാപ്റ്റന്റെ മികവ് കൊണ്ടല്ല; സഞ്ജുവിനെതിരെ ഒളിയമ്പുമായി എസ് ശ്രീശാന്ത്

കൊച്ചി: രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണിനെതിരെ ഒളിയമ്ബുമായി മുന്‍ ഇന്ത്യന്‍ താരം എസ്.ശ്രീശാന്ത്.രാജസ്ഥാന്‍ ഫൈനലില്‍ എത്തിയത് സഞ്ജുവിന്റെ മികവ് കൊണ്ടല്ലെന്ന് ശ്രീശാന്ത് പറഞ്ഞു.ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു ശ്രീശാന്ത്.
ക്യാപ്റ്റന്‍ എന്ന നിലയിലും കളിക്കാരനെന്ന നിലയിലും സഞ്ജു ഇനിയും ഒരുപാട് മെച്ചപ്പെടാനുണ്ട്, വളരെ അധികം ഇംപ്രൂവ് ചെയ്യാനുണ്ട്.രാജസ്ഥാന്റെ വിജയങ്ങൾക്ക് സഞ്ജുവിന്റെ മികവിനേക്കാള്‍ കൂടുതല്‍ ബട്‌ലറിന്റെ കഴിവാണ്.അങ്ങനെ എത്രപേർ-ശ്രീശാന്ത് പറയുന്നു.
2022 ഐപിഎൽ താരലേലം അവസാനിച്ചപ്പോൾ, മുൻ ഇന്ത്യൻ താരം എസ് ശ്രീശാന്തിനെ ലേലത്തിൽ വാങ്ങാൻ ആരും തന്നെ മുന്നോട്ട് വന്നിരുന്നില്ല.50 ലക്ഷം അടിസ്ഥാന വിലയുണ്ടായിരുന്ന ശ്രീശാന്തിനെ വാങ്ങാൻ ഫ്രാഞ്ചൈസികൾ ആരും തന്നെ താത്പര്യം പ്രകടിപ്പിക്കാത്തതിനാൽ താരത്തെ അവസാനഘട്ട ലേലത്തിൽ നിന്ന് ഒഴിവാക്കിയിരുന്നു.
ഇതിനിടയിൽ സഞ്ജു സാംസൺ നായകനായ രാജസ്ഥാൻ റോയൽസ് പോലും ശ്രീശാന്തിനെ വാങ്ങാൻ താത്പര്യം പ്രകടിപ്പിക്കാത്തതിൽ സഞ്ജുവിനെതിരെ രൂക്ഷ വിമർശനവുമായി ശ്രീശാന്തിന്റെ സഹോദരനും  പരിശീലകനും രംഗത്ത് വന്നിരിന്നു. മലയാളി നായകന്റെ തീരുമാനം, മലയാളികളെ മുഴുവൻ വിലകുറച്ച് കാണിക്കുന്നതായി തോന്നി എന്നാണ് ശ്രീശാന്തിന്റെ സഹോദരൻ അന്ന് പ്രതികരിച്ചത്.
ടിനു യോഹന്നാന് ശേഷം ഇന്ത്യൻ ടീമിലെത്തിയ ആദ്യ മലയാളി താരമായിരുന്നു ശ്രീശാന്ത്. 2005ലായിരുന്നു അരങ്ങേറ്റം.53 ഏകദിനത്തിൽ 75 വിക്കറ്റ്. 27 ടെസ്റ്റിൽ 87 വിക്കറ്റ്. ട്വന്റി–20യിൽ 10 കളിയിൽ ഏഴ് വിക്കറ്റ്. 2011ൽ ഇംഗ്ലണ്ടിനെതിരെയായിരുന്നു അവസാന മത്സരം. ഐപിഎലിൽ രാജസ്ഥാൻ റോയൽസ്, കിങ്സ് ഇലവൻ പഞ്ചാബ് ടീമുകൾക്ക് വേണ്ടിയും കളിച്ചു. ഐപിഎലിൽ 44 കളിയിൽ 40 വിക്കറ്റ്. 2013ലായിരുന്നു ഐപിഎല്ലിലെ അവസാന മത്സരം.
വാതുവയ്പ് ആരോപണം ശ്രീശാന്തിന്റെ ക്രിക്കറ്റ് ജീവിതം അവസാനിപ്പിച്ചു. ശ്രീശാന്ത് ഉൾപ്പെടെ മൂന്ന് രാജസ്ഥാൻ താരങ്ങൾ പിടിയിലായി. പിന്നാലെ ആജീവനാന്ത വിലക്ക്. 27 ദിവസം തിഹാർ ജയിലിൽ കിടന്നു. 2020ൽ സുപ്രീം കോടതി വിലക്ക് ഏഴ് വർഷമായി കുറച്ചു.

Back to top button
error: