NationalNews

മോ​ദി​യു​ടെ വി​മാ​നയാ​ത്ര​ക​ൾ​ക്ക് പ​ണം മു​ട​ക്കി​യ​താ​ര്? ബി​ജെ​പി​യോ​ടു കോ​ണ്‍​ഗ്ര​സ്

ന്യൂ​ഡ​ൽ​ഹി: ബി​ജെ​പി അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ​യു​ടെ ക​ന്പ​നി​ക്കെ​തി​രേ ഉ​യ​ർ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ​ക്കു പി​ന്നാ​ലെ ആ​രോ​പ​ണ പ്ര​ത്യാ​രോ​പ​ണ​ങ്ങ​ളു​മാ​യി ബി​ജെ​പി​യും കോ​ണ്‍​ഗ്ര​സും. കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യാ ഗാ​ന്ധി​യു​ടെ മ​രു​മ​ക​ൻ റോ​ബ​ർ​ട്ട് വധേര​യ്ക്കെ​തി​രെ ഉ​യ​ർ​ന്ന ആ​രോ​പ​ണ​ത്തി​നു മ​റു​പ​ടി​യാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രേ കോ​ണ്‍​ഗ്ര​സ് ആ​രോ​പ​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി.

 

2003-07 കാ​ല​ത്ത് ന​രേ​ന്ദ്ര മോ​ദി ഗു​ജ​റാ​ത്ത് മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന​പ്പോ​ൾ ന​ട​ത്തി​യ ചാ​ർ​ട്ടേ​ഡ് വി​മാ​ന​യാ​ത്ര​ക​ൾ​ക്ക് ആ​രാ​ണു പ​ണം ന​ൽ​കി​യ​തെ​ന്ന് സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടു. നൂ​റി​ല​ധി​കം വി​മാ​ന​യാ​ത്ര​ക​ൾ​ക്കാ​യി 16.56 കോ​ടി​യോ​ളം രൂ​പ ചെ​ല​വാ​യി​ട്ടു​ണ്ടെ​ന്നും ഈ ​പ​ണം ആ​രാ​ണു മു​ട​ക്കി​യ​തെ​ന്നും വി​വ​രാ​വ​കാ​ശ​നി​യ​മ പ്ര​കാ​രം ന​ൽ​കി​യ ചോ​ദ്യ​ത്തി​ന് ഇ​തേ​വ​രെ മ​റു​പ​ടി ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും കോ​ണ്‍​ഗ്ര​സ് വ​ക്താ​വ് അ​ഭി​ഷേ​ക് മ​നു സിം​ഗ്വി പ​റ​ഞ്ഞു.

 

വി​മാ​ന ടി​ക്ക​റ്റ് വാ​ങ്ങി​ക്കാ​ൻ റോ​ബ​ർ​ട്ട് വധേര ആ​യു​ധ ഇ​ട​പാ​ടു​കാ​ര​ൻ സ​ഞ്ജ​യ് ഭ​ണ്ഡാ​രി​യു​ടെ സ​ഹാ​യം തേ​ടി​യെ​ന്ന് ബി​ജെ​പി ആ​രോ​പ​ണ​മു​യ​ർ​ത്തി​യി​രു​ന്നു. ഇ​തി​നു മ​റു​പ​ടി​യാ​യാ​ണ് കോ​ണ്‍​ഗ്ര​സി​ന്‍റെ ആ​രോ​പ​ണം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close