NEWS

പി.സി ജോര്‍ജിന് രക്ത സമ്മർദം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കൊച്ചി:  വിദ്വേഷ പ്രസംഗ കേസില്‍ അറസ്റ്റിലായ പി.സി ജോര്‍ജിനെ രക്ത സമ്മര്‍ദം അധികരിച്ചതിനെ തുടര്‍ന്ന്  എറണാകുളം ജനറല്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
 തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് എറണാകുളം എ.ആര്‍ ക്യാമ്പിലെത്തിയാണ് പി.സി ജോര്‍ജിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. തിരുവനന്തപുരത്തേക്ക് തിരിക്കുന്നതിനിടെയാണ് അദ്ദേഹത്തിന് രക്ത സമ്മര്‍ദമുണ്ടായത്.തിരുവനന്തപുരം വിദ്വേഷപ്രസംഗക്കേസില്‍ ജോര്‍ജിന്‍റെ ജാമ്യം ഇന്ന് ഉച്ചയോടെയാണ് കോടതി റദ്ദാക്കിയത്.ഇതേത്തുടർന്നേയിരുന്നു അറസ്റ്റ്‌.
നേരത്തെ വെണ്ണല വിദ്വേഷ പ്രസംഗ കേസില്‍ ജോര്‍ജിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നെങ്കിലും മുന്‍കൂര്‍ ജാമ്യം നിലനില്‍ക്കുന്നതിനാല്‍ സാങ്കേതികമായി അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം  ഉപാദികളോടെ വിട്ടയച്ചിരുന്നു.

Back to top button
error: