Uncategorized

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്: ആരോപണങ്ങളെ നിയമപരമായി നേരിടുമെന്ന് ആര്യാടന്‍ മുഹമ്മദ്

തിരുവനന്തപുരം: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ തനിക്കെതിരായ ആരോപണങ്ങളെ നിയമപരമായി നേരിടുമെന്ന് ആര്യാടന്‍ മുഹമ്മദ്. ഇത് സംബന്ധിച്ച റിപ്പോര്‍ട്ടും പ്രസ്താവനയും കണ്ടിട്ടില്ലെന്നും, ആരോപണം നിയമപരമായി നേരിടുമെന്നും ആര്യാടന്‍ പ്രതികരിച്ചു.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, അഭ്യന്തരമന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, വൈദ്യതി മന്ത്രിയായിരുന്ന ആര്യാടന്‍ മുഹമ്മദ് തുടങ്ങിയവര്‍ക്കും ബെന്നി ബഹ്നാന്‍ അടക്കമുള്ള എംഎല്‍എമാര്‍, എംപിമാര്‍, ഉമ്മന്‍ ചാണ്ടിയുടെയടക്കം പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍, ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്കെതിരെയാണ് സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസെടുത്തിരിക്കുന്നത്.

 

 
സോളാര്‍ അഴിമതിയുമായി ബന്ധപ്പെട്ട എല്ലാ ആരോപണങ്ങളും പരിശോധിക്കാന്‍ നിയോഗിച്ച ജസ്റ്റീസ് ജി ശിവരാമന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നാണ് മുഖ്യമന്ത്രി പിണറായി വ്യക്തമാക്കിയത്. സോളാര്‍ കേസില്‍ ഉയര്‍ന്ന അഴിമതിയും ലൈംഗിക ആരോപണങ്ങളുമടക്കം കമ്മീഷന്‍ വിശദമായി പരിശോധിച്ചാണ് റിപ്പോര്‍ട്ട് നല്‍കിയത്.

 

 
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരേ വിജിലന്‍സ് കേസിനാണ് തീരുമാനിച്ചിരിക്കുന്നത്. ഉമ്മന്‍ ചാണ്ടിയെ കേസില്‍ നിന്ന് രക്ഷിക്കാന്‍ കൂട്ടുനിന്നതിന് അന്നത്തെ അഭ്യന്തരമന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യും. സരിതയെ സഹായിച്ചതിനാണ് വൈദ്യതിമന്ത്രിയായിരുന്ന ആര്യാടന്‍ മുഹമ്മദിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close