KeralaNews

മുല്ലപ്പെരിയാര്‍ ഉപസമിതി അംഗങ്ങള്‍ നാളെ മുല്ലപ്പെരിയാറില്‍ പരിശോധന നടത്തും

കുമളി: മുല്ലപ്പെരിയാര്‍ ഉപസമിതി അംഗങ്ങള്‍ നാളെ മുല്ലപ്പെരിയാറില്‍ പരിശോധന നടത്തും. സുപ്രീം കോടതി നിയോഗിച്ച ഉന്നതാധികാര സമിതിയുടെ സന്ദര്‍ശനത്തിനു മുന്നോടിയായാണ് സന്ദര്‍ശനം. വരുന്ന 16ന് ചെയര്‍മാന്‍ ശിവരാജന്റെ നേതൃത്വത്തിലാണ് സുപ്രീംകോടതി ഉന്നതാധികാര സമിതി എത്തുന്നത്.
നാളെ രാവിലെ 11ന് ചെയര്‍മാന്‍ വി. രാകേഷിന്റെ നേതൃത്വത്തിലാണ് ഉപസമിതി സന്ദര്‍ശനം. ഇതിനുശേഷം യോഗം ചേര്‍ന്ന് തയാറാക്കുന്ന റിപ്പോര്‍ട്ട് ഉന്നതാധികാര സമിതിക്കു സമര്‍പ്പിക്കും. കേരളത്തിന്റെ ആവശ്യം പരിഗണച്ചാണ് അടിയന്തിരമായി അണക്കെട്ടില്‍ പരിശോധന നടത്തുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close