Life

ദിലീപ് ആദ്യം കാണുന്നത് ജ്യോത്സ്യനെ?

കൊച്ചി: 85 ദിവസത്തെ ജയില്‍ജീവിതത്തിന് ശേഷം പുറത്തിറങ്ങുന്ന ദിലീപ് ആദ്യം കാണാന്‍ ആഗ്രഹിക്കുന്നത് ആരേ?. അത് ഭാര്യ കാവ്യാ മാധവനേയോ, മകള്‍ മീനാക്ഷിയേയോ, അമ്മയേയോ മറ്റു കുടുംബാംഗങ്ങളെയോ അല്ലെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍.

ദിലീപിന്റെ കഷ്ടകാലങ്ങള്‍ മാറി, ഉടന്‍ ജയില്‍ മോചിതനാകുമെന്ന് പ്രവചിച്ച ആ ജോത്സ്യനെയാണെന്നാണ് മാധ്യമറിപ്പോര്‍ട്ടുകള്‍. ഈ ജോത്സ്യന്‍ ആരാണെന്ന് ഇതുവരെ പുറംലോകത്തിന് അറിയില്ല. ദിലീപിനും അടുത്ത കുടുംബാംഗങ്ങള്‍ക്കും മാത്രമേ ഇദ്ദേഹത്തെ അറിയൂ.

ദിലീപിനെയും കുടുംബത്തേയും സംബന്ധിച്ച് ഈ ജോത്സ്യന്‍ നടത്തിയ എല്ലാ പ്രവചനങ്ങളും കൃത്യമായിരുന്നു. ദിലീപിന്റെ ജാതകവും നാളും പരിശോധിച്ച ശേഷമാണ് പ്രവചനങ്ങള്‍. ഇപ്പോള്‍ ദിലീപിന് ശനിദശയാണെന്നും മാറാന്‍ സമയമെടുക്കുമെന്നും ദിലീപിന് ജോത്സ്യന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

രാമലീലയുടെ റിലീസിംഗ് തീയതി നിശ്ചയിച്ചതും ഇയാളുടെ നിര്‍ദ്ദേശ പ്രകാരമായിരുന്നെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

അതേസമയം, കോടതി നടപടികള്‍ പൂര്‍ത്തിയാക്കി ഇന്നുതന്നെ താരം ജയിലില്‍ നിന്നും ഇറങ്ങിയേക്കും. ദിലീപിന്റെ സഹോദരനും ബന്ധുക്കളും ആലുവ സബ് ജയിലില്‍ എത്തി.

 
ഫെബ്രുവരി 17നാണ് നടി വാഹനത്തിനുള്ളില്‍ വച്ച് ആക്രമിക്കപ്പെട്ടത്. തൃശൂരില്‍നിന്ന് കൊച്ചിയിലേക്ക് വരുമ്‌ബോള്‍ അങ്കമാലി അത്താണിക്ക് സമീപത്തുവച്ചായിരുന്നു ആക്രമണം.

 

 
നടിയുടെ മുന്‍ ഡ്രൈവര്‍ കൂടിയായ പള്‍സര്‍ സുനിയുടെ നേതൃത്വത്തില്‍ നടിയെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിക്കുകയും ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയശേഷം കാക്കനാട് ഭാഗത്ത് ഇറക്കിവിടുകയും ചെയ്തു എന്നാണ് കേസ്.

കേസിലെ ഗൂഢാലോചനകുറ്റത്തിന് ജൂലൈ 10നാണ് ദിലീപ് അറസ്റ്റിലായത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close