Movies

‘മഹേഷിന്റെ പ്രതികാരത്തില്‍ അവര്‍ക്ക് പങ്കാളിത്തമില്ല, ഡിജിപിക്ക് പരാതി നല്‍കും’; സാമ്പത്തിക തട്ടിപ്പ് ആരോപണത്തില്‍ ആഷിക് അബുവിന്റെ മറുപടി

ആഷിക് അബുവിന്റെ ഉടമസ്ഥതയിലുള്ള ഒപിഎം ഡ്രീം മില്‍ സിനിമാസിന്റെ പ്രതികരണം

 

“ഞങ്ങളുടെ ചലച്ചിത്ര നിര്‍മ്മാണ കമ്പനിയായ ഡ്രീം മില്‍ സിനിമാസ് നിര്‍മ്മിച്ച മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിന്റ പണമിടപാട് സംബന്ധിച്ചും നിര്‍മ്മാതാവിനെ വ്യക്തിപരമായി ആക്രമിച്ചും സമീപകാലത്തായി നടന്നുവരുന്ന അസത്യപ്രചരണങ്ങള്‍ ദുഷ്ടലാക്കോടെയാണ്.

 

വണ്‍നസ്സ് മീഡിയ എന്ന കമ്പനിയാണ് ഈ സിനിമയുടെ നിക്ഷേപത്തില്‍ ഞങ്ങളോടൊപ്പം പങ്കാളിയായത്. അബുദാബി ഹെക്‌സ എന്ന എണ്ണ കമ്പനിയുടെ ഉടമ ശ്രീ അബ്ദുല്‍ റഹ്മാന്‍, ദുബായ് വണ്‍നെസ്സ് മീഡിയ എന്ന സ്ഥാപനത്തിന്റെ സിഇഒ ആയിരുന്ന ശ്രീകാന്തും ചേര്‍ന്നുള്ള പാര്‍ട്ണര്‍ഷിപ് കമ്പനിയായ വണ്‍നെസ് മീഡിയ 60 ശതമാനം നിക്ഷേപമാണ് ധാരണാപത്രം പ്രകാരം ഒപ്പുവെച്ചത്. പല ഘഡുക്കളായി, സമയബന്ധിതമായി പണം നിക്ഷേപിക്കാം എന്ന ധാരണ ആദ്യം മുതലേ മുടങ്ങുന്ന പരാതി ഞങ്ങള്‍ അറിയിക്കുകയും പിഴവ് ആവര്‍ത്തിക്കില്ല എന്ന് അവര്‍ ഉറപ്പുതരികയും ചെയ്തു. പക്ഷെ അതാവര്‍ത്തിച്ചുകൊണ്ടിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close