കാവ്യയുടെ മുൻ‌കൂർ ജാമ്യഹർജി ഹൈക്കോടതി തീർപ്പാക്കി, നാദിർഷായുടെ ഹർജി അടുത്ത മാസം മുന്നിലേക്ക്‌ മാറ്റി, പൾസർ സുനിക്ക് ജാമ്യമില്ല

Monday, September 25, 2017 - 2:22 PM

Author

Tuesday, April 5, 2016 - 15:25
കാവ്യയുടെ മുൻ‌കൂർ ജാമ്യഹർജി ഹൈക്കോടതി തീർപ്പാക്കി, നാദിർഷായുടെ ഹർജി അടുത്ത മാസം മുന്നിലേക്ക്‌ മാറ്റി, പൾസർ സുനിക്ക് ജാമ്യമില്ല

Category

News Kerala

Tags

കാവ്യയെ അറസ്റ്റ് ചെയ്യുന്ന കാര്യം പരിഗണനയിൽ ഇല്ലെന്നു പ്രോസിക്യൂഷൻ ഹൈക്കോടതിയെ അറിയിച്ചു. ഇതേ തുടർന്ന് കാവ്യക്ക് മുൻ‌കൂർ ജാമ്യത്തിന്റെ ആവശ്യമില്ലെന്നു ഹൈക്കോടതി വ്യക്തമാക്കി. കാവ്യയുടെ ഹർജി തീർപ്പാക്കുകയാണെന്നു കോടതി വ്യക്തമാക്കി.

 

അതേ സമയം നാദിർഷായുടെ ജാമ്യഹർജി പരിഗണിക്കുന്നത് അടുത്ത മാസം മൂന്നിലേക്ക്‌ മാറ്റി. നാദിർഷായെ ചോദ്യം ചെയ്തതിന്റെ വിശദാംശങ്ങൾ സീൽഡ് കവറിൽ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി.

 

നേരത്തെ കേസിലെ മുഖ്യ പ്രതി പൾസർ സുനിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. മൂന്നും ആറും പ്രതികളുടെ ജാമ്യഹർജിയും കോടതി തള്ളി. ദിലീപിന്റെ ജാമ്യാപേക്ഷയിൽ കോടതി നാളെ വിധി പറയും.

FEATURED POSTS FROM NEWS