NEWS

മൂന്നാമത്തെ കുട്ടി ജനിച്ചാൽ 11.5 ലക്ഷം രൂപ സമ്മാനവും ഒരു വർഷത്തെ അവധിയും

മൂന്നാമത്തെ കുട്ടി ജനിച്ചാൽ 11.5 ലക്ഷം രൂപ സമ്മാനവും അമ്മയ്ക്ക് ഒരു വർഷത്തെ അവധിയും നൽകുന്ന കമ്പനി.തീർന്നില്ല കുഞ്ഞിന്റെ അച്ഛനാണ് കമ്പനിയിൽ ജോലി ചെയ്യുന്നതെങ്കിൽ ഒൻപത് മാസത്തെ അവധി !! കേട്ടിട്ട് കുളിര് കോരുന്നല്ലേ…എന്നാൽ സംഭവം ഇവിടെയെങ്ങും അല്ല, ചൈനയിലാണ്.

ഒരു കാലത്ത് ഒറ്റക്കുട്ടിയെന്ന നയത്തില്‍ പിടിച്ചുനിന്നിരുന്ന ചൈനയിലാണ് വ്യത്യസ്തമായ ഓഫര്‍ നല്‍കുന്ന തൊഴില്‍ സ്ഥാപനം ഉള്ളത്. ബെയ്ജിംഗിലെ ഡാബെയ്‌നോംഗ് ടെക്‌നോളജി ഗ്രൂപ്പാണ് വ്യത്യസ്ത വാഗ്ദാനവുമായി മുന്നോട്ട് വന്നിരിക്കുന്നത്. 90,000 യുവാന്‍ ക്യാഷ് ബോണസാണ് കമ്ബനിയുടെ വാഗ്ദാനം. ഇത് ഏകദേശം 11.50 ലക്ഷം ഇന്ത്യന്‍ രൂപ വരും. മൂന്നാമത്തെ കുട്ടിക്ക് ജന്മം നല്‍കുകയാണെങ്കില്‍ ക്യാഷ് ബോണസിന് പുറമെ വനിതാ ജീവനക്കാര്‍ക്ക് ഒരു വര്‍ഷത്തെ അവധിയും പുരുഷ ജീവനക്കാര്‍ക്ക് ഒമ്ബത് മാസത്തെ അവധിയും കമ്ബനി നല്‍കുമെന്നും ഉറപ്പുനല്‍കുന്നു.

 

1980-ലാണ് ചൈനയില്‍ ഒരു കുട്ടിയെന്ന നയം ആരംഭിക്കുന്നത്. രാജ്യത്തെ ജനസംഖ്യ നിയന്ത്രിക്കുന്നതിനായിട്ടായിരുന്നു ഇത്.. എന്നാല്‍ ഏകദേശം മൂന്നര ദശാബ്ദങ്ങള്‍ പിന്നിട്ടപ്പോള്‍ ഒരു കുട്ടിയെന്ന നയം ചൈന അവസാനിപ്പിച്ചു. 2016ലായിരുന്നു ഇക്കാര്യത്തില്‍ ചൈനയുടെ ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്.

 

 

ഇതിന് പിന്നാലെ 2021 മെയ് മാസമായപ്പോള്‍ ചൈനയുടെ നയത്തില്‍ ചില മാറ്റങ്ങള്‍ വന്നു. മൂന്ന് കുട്ടികളെ വരെ അനുവദിക്കുമെന്നായി ചൈനീസ് സര്‍ക്കാര്‍. അതുകൊണ്ട് കൂടിയാണ് രാജ്യത്തെ വന്‍കിട കമ്ബനികളും ഇത്തരം നീക്കങ്ങളെ പ്രോത്സാഹിപ്പിക്കുന്നത്. തങ്ങളുടെ ജീവനക്കാരുടെ കുടുംബങ്ങളില്‍ കൂടുതല്‍ കുട്ടികളുണ്ടാകാന്‍ പ്രചോദിപ്പിക്കുകയാണ് സര്‍ക്കാരിനൊപ്പം സ്ഥാപനങ്ങളും.

Back to top button
error: