NEWS

ഡോളറിനെതിരെ രൂപയുടെ മൂല്യം 70.30; 2013-ൽ നരേന്ദ്ര മോദി പറഞ്ഞത് വീണ്ടും ചർച്ചയാകുന്നു

ന്യൂഡൽഹി : നരേന്ദ്രമോദി പണ്ട് പറഞ്ഞ ഓരോ കാര്യങ്ങളും ഇപ്പോൾ അദ്ദേഹത്തെ തിരിഞ്ഞു കൊത്തുകയാണ്.പണ്ട് ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ പെട്രോൾ ഗ്യാസ് വില വർധനയ്ക്കെതിരെ മോദി അന്നത്തെ പ്രധാനമന്ത്രിയായിരുന്ന മൻമോഹൻസിങ്ങിനെതിരെയും യുപിഎ സർക്കാരിനെതിരെയും പറഞ്ഞതെല്ലാം ഇന്ന് അദ്ദേഹം നേരിട്ട് അനുഭവിക്കുന്നു.ഇന്ന് അതിന് മറ്റു വിശദീകരണങ്ങളാണ് അദ്ദേഹം നൽകുന്നത്.പത്രക്കാരുടെ ചോദ്യത്തിന് നേരെ ചൊവ്വേ മറുപടിയും പറയാറില്ല.
അതേപോലെ ഒന്നാണ് ഇപ്പോൾ അദ്ദേഹത്തെ വീണ്ടും തിരിഞ്ഞു കൊത്തുന്നത്.ഡോളറിനെതിരെ രൂപയുടെ മൂല്യം 59.89 ആയ ഘട്ടത്തിൽ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി 2013ൽ നടത്തിയ പരാമർശമാണ് ഇന്ന് പൊതുസമൂഹത്തിൽ വീണ്ടും ചർച്ച ചെയ്യപ്പെടുന്നത്.
“രൂപയുടെ വലിപ്പത്തിൽ കുറവ് വന്നിട്ടല്ല, മറിച്ച് ഡൽഹിയിൽ ഇരിക്കുന്നവർ അഴിമതിയിൽ വ്യാപൃതരായതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.”എന്നായിരുന്നു അന്ന് അദ്ദേഹം പറഞ്ഞത്. ഇന്ന് 77.30 ആയിരുന്നു ഡോളറിനെതിരെ രൂപയുടെ മൂല്യം !!

Back to top button
error: