KeralaNews

ഇ പി ജയരാജൻ പ്രതിയായ ബന്ധു നിയമന കേസ് അവസാനിപ്പിക്കാൻ വിജിലൻസ് ഒരുങ്ങുന്നു

മുൻ മന്ത്രി ഇ പി ജയരാജൻ പ്രതിയായ ബന്ധു നിയമന കേസ് അവസാനിപ്പിക്കാൻ വിജിലൻസ് ഒരുങ്ങുന്നു. ഇത് സംബന്ധിച്ച നിയമോപദേശം വിജിലൻസിന് ലഭിച്ചു.

 

പൊതു മേഖലാ സ്ഥാപനത്തിൽ മാനേജിങ് ഡയറക്ടർ ആയി ഭാര്യാ സഹോദരിയും സി പി ഐ എം കേന്ദ്ര കമ്മിറ്റി അംഗവുമായ പി കെ ശ്രീമതിയുടെ പുത്രൻ സുധീറിനെ നിയമിച്ചതാണ് കേസിനാസ്പദമായ സംഭവം. സംഭവം വിവാദമായതിനെ തുടർന്ന് സുധീർ സ്ഥാനമേറ്റെടുത്തില്ല. ഉത്തരവ് മന്ത്രി തന്നെ മൂന്നാം ദിവസം പിൻവലിക്കുകയും ചെയ്തു. ഖജനാവിന് നഷ്ടം ഇല്ലാത്തതിനാലും സർക്കാരിന് ആരെ വേണമെങ്കിലും നിയമിക്കാൻ അധികാരമുള്ളതിനാലും കേസ് നിലനിൽക്കില്ലെന്നാണ് നിയമോപദേശം. ഇക്കാര്യം വിജിലൻസ് വിജിലൻസ് കോടതിയെയും ഹൈ കോടതിയെയും അറിയിക്കും.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close