KeralaNEWS

19 കാരിയായ വിദ്യാർഥിനിയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

  കണ്ണൂർ: ഇരിട്ടിക്കടുത്ത് കോളിക്കടവ് പുഴയിൽ വിദ്യാർഥിനിയെ മരിച്ചനിലയിൽ കണ്ടെത്തി. പുന്നാട് സ്വദേശിനി ജഹാന ഷെറിൻ(19) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെയാണ് ജഹാനയെ കാണാതായത്. ബന്ധുക്കൾ ഉടൻ പൊലീസിൽ പരാതി നൽകി.

നാട്ടുകാരും പൊലീസും ചേർന്നു നടത്തിയ തിരച്ചിലിലാണ് ഞായറാഴ്ച 6 മണിയോടെ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം നടപടികൾക്കായി മൃതദേഹം പരിയാരം മെഡിക്കൽ കോളജിലേക്കു മാറ്റി.
സെയിദ് – മുനീറ ദമ്പതികളുടെ മകളാണ്. സഹോദരൻ: നിഹാൽ.
വീർപ്പാട് എസ്. എൻ. ഡി. പി കോളജിലെ രണ്ടാം വർഷ ബിബിഎ വിദ്യാർഥിനിയാണ് ജഹാന.

Back to top button
error: