തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ എൽഡിഎഫ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു. ഡോ. ജോ ജോസഫ് ആണ് സ്ഥാനാര്‍ഥി. തൃക്കാക്കര മണ്ഡലത്തിലെ വാഴക്കാല സ്വദേശിയാണ് ജോ ജോസഫ്.
എറണാകുളം ലിസി ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ധനാണ് ജോ ജോസഫ്. എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്, മന്ത്രി പി.രാജീവ് എന്നിവര്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് ജോ ജോസഫിന്റെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
ബുധനാഴ്ച എൽഡിഎഫ് സ്ഥാനാർഥിയായി ഡോ. കെ.എസ്. അരുൺകുമാറിന്റെ പേരുകൾ മാധ്യമങ്ങളിൽ വന്നുവെങ്കിലും എൽഡിഎഫ് നേതൃത്വം ഇത് തള്ളിയിരുന്നു. ഇതിന് പിന്നാലെ അരുൺ കുമാറിന്റെ പേര് ചുവരിൽ പ്രത്യക്ഷപ്പെട്ടുവെങ്കിലും അത് പിന്നീട് മായ്ച്ചു കളയുകയായിരുന്നു.