NEWS

പി സി ജോർജ്ജിന്റെ പഴയ പ്രസംഗം വൈറലാകുന്നു

കാെച്ചി: എസ്ഡിപിഐയെ പുകഴ്ത്തി പിസി ജോര്‍ജ് സംസാരിക്കുന്ന പഴയ പ്രസംഗ വീഡിയോ ചര്‍ച്ചയാവുന്നു. 2016 ല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ പൂഞ്ഞാറില്‍ നിന്ന് വിജയിച്ചതിന് പിന്നാലെ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ കോഴിക്കോട് സംഘടിപ്പിച്ച ജനമഹാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പിസി ജോര്‍ജ്.

എല്ലാ രാഷ്ട്രീയ സമാവാക്യങ്ങളും തെറ്റിച്ചായിരുന്നു 2016 ല്‍ പൂഞ്ഞാറില്‍ സ്വതന്ത്രനായി മത്സരിച്ച പിസി ജോര്‍ജ് വിജയിച്ചത്. എസ്ഡിപിഐ നല്‍കിയ പിന്തുണയാണ് തന്നെ വിജയിക്കാന്‍ സഹായിച്ചതെന്നാണ് പ്രസംഗത്തില്‍ പിസി ജോര്‍ജ് പറയുന്നത്. എസ്ഡിപിഐയെ വാനോളം പുകഴ്ത്തിയാണ് പിസി ജോര്‍ജ് സംസാരിക്കുന്നത്. അസലാമു അലൈക്കും പറഞ്ഞാണ് പിസി ജോര്‍ജ് പ്രസം​ഗം തുടങ്ങുന്നത്.

പ്രസം​ഗമിങ്ങനെ,

‘ഞാന്‍ നന്ദിയുടെ ഹൃദയവുമായാണ് നിങ്ങളുടെ മുന്നില്‍ നില്‍ക്കുന്നത്.കാരണം ആ രാജ്യത്തെ രാഷ്ട്രീയ ഭിക്ഷാംദേഹികള്‍ എല്ലാം കൂടി പിസി ജോര്‍ജിനെ അങ്ങ് ശരിപ്പെടുത്തിക്കളയാം എന്ന് വിചാരിച്ചപ്പോള്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ രാഷ്ട്രീയ നേതൃത്വം എന്ന് വേണമെങ്കില്‍ പറയാന്‍ കഴിയുന്ന എസ്ഡിപിഐയുടെ നേതാക്കന്‍മാരാണ് എളിയവനായ എനിക്ക് ആദ്യമായി പിന്തുണ പ്രഖ്യാപിച്ചത്. ആ പിന്തുണ പ്രഖ്യാപിക്കുമ്ബോള്‍ പലര്‍ക്കും ബുദ്ധിമുട്ടായിരുന്നു. എസ്ഡിപിഐയുടെ നേതാവ് തന്നെ വന്ന് എന്നോട് ചോദിച്ചു ഞങ്ങളിങ്ങനെ പിന്തുണ തരുന്നത് മറ്റാളുകള്‍ക്ക് ബുദ്ധിമുട്ടാക്കുമോ, ഞങ്ങള്‍ വോട്ട് ചെയ്യാന്‍ പിന്തുണ പരസ്യമായി പ്രഖ്യാപിച്ചാല്‍ ഏതെങ്കിലും കാരണവശാല്‍ പൂഞ്ഞാര്‍ മണ്ഡലത്തില്‍ 18 ശതമാനത്തോളം വരുന്ന മുസ്ലിം സമൂഹം ഒഴിച്ച്‌ മറ്റുള്ളവര്‍ എന്ത് വിചാരിക്കും എന്ന്.

 

 

ഞാന്‍ പറഞ്ഞു, എന്റെ വാപ്പ പ്ലാത്തോട്ടത്തില്‍ ചാക്കോച്ചനാണ്. എന്നെ സഹായിക്കുന്നവരെ , പ്രത്യേകിച്ച്‌ ഈ മൂന്ന് രാഷ്ട്രീയ പാര്‍ട്ടികളും ഒരുമിച്ച്‌ വന്നപ്പോള്‍ എന്നെ സഹായിക്കാന്‍ വേണ്ടി ആദ്യം വന്ന നിങ്ങളോട് നന്ദിയില്ലാതെ പെരുമാറാന്‍ എനിക്ക് കഴിയില്ല. അതുകൊണ്ട് ഞാന്‍ തോല്‍ക്കുകയോ ജയിക്കുകയോ ചെയ്യട്ടെ നിങ്ങളാണെനിക്ക് പിന്തുണ പ്രഖ്യാപിച്ചതെന്ന് പരസ്യമായി പറയും.അതിന്റെ പേരില്‍ കിട്ടുന്ന വോട്ടെനിക്ക് മതി എന്ന് ഞാന്‍ പ്രഖ്യാപിക്കുകയായിരുന്നു.

 

 

1980 ല്‍ ആദ്യമായി ഒരു കൊച്ചു പയ്യനെന്ന നിലയില്‍ സ്ഥാനാര്‍ത്ഥിത്വത്തിലേക്ക് വന്നപ്പോള്‍ ഞാന്‍ ആദ്യം പോവുന്നത് ഈ സ്റ്റേജിലുള്ള വന്ദ്യനായ ഈസ മൗലവി അവര്‍കളുടെ മുന്നിലാണ്. അദ്ദേഹം അന്ന് തേവരുപാറയിലെ കത്തീഫാണ്. അദ്ദേഹത്തെ ചെന്ന് കണ്ടു. ഞാന്‍ മത്സരം രം​ഗത്തേക്ക് ഇറങ്ങുകയാണ് അങ്ങെന്നെ അനു​ഗ്രഹിക്കണം എന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം എന്റെ തലയില്‍ കൈവെച്ച്‌ ബിസ്മില്ലാഹ് റഹീം നീ വിജയിച്ച്‌ വരും എന്ന് അനു​ഗ്രഹിച്ചു വിട്ട ഓര്‍മ്മ എന്നെ ഇപ്പോഴും സംതൃപ്തനാക്കുന്നു.’

Back to top button
error: