Uncategorized

കടയില്‍ പോയ യുവതി നടുറോഡില്‍ പ്രസവിച്ചു

സാധനങ്ങള്‍ വാങ്ങാന്‍ പോയ ഗര്‍ഭിണി തിരിച്ചുവന്ന കാഴ്ച കണ്ടാല്‍ ആരും ഒന്ന് ഞെട്ടും. തിരിച്ചെത്തിയത് ഒരു കൈയ്യില്‍ കുഞ്ഞും മറ്റേ കൈയ്യില്‍ സാധനങ്ങളുമായി. ചൈനയിലെ ഗുവാങ്ഡുവിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം.

 

സാധനം വാങ്ങാനെത്തിയ ഗര്‍ഭിണി നടുറോഡില്‍ പ്രസവിക്കുകയായിരുന്നു. യുവതി പ്രസവിക്കാന്‍ തുടങ്ങിയപ്പോള്‍ സഹായത്തിനായി കുറച്ച് പേര്‍ അരികിലെത്തുകയും ഇരിക്കാന്‍ കസേര നല്‍കുകയും ചെയ്തു. ഇവര്‍ യുവതിക്ക് കാര്‍ഡ് ബോര്‍ഡ് ഷീറ്റും നല്‍കി. പ്രസവശേഷം കൂളായി നടന്നു പോകുന്ന യുവതിയുടെ ചിത്രങ്ങളാണ് ചൈനീസ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

 
തുടര്‍ന്ന് ആരോഗ്യപ്രവര്‍ത്തകര്‍ നവജാതശിശുവിനെ പരിശോധിക്കുകയും ചെയ്തു. എന്നാല്‍ പ്രസവത്തിന്റെ യാതൊരു അസ്വസ്ഥതയും യുവതിക്ക് ഉണ്ടായിരുന്നില്ല. തുടര്‍ന്ന് ഒരു കൈയ്യില്‍ വാങ്ങിയ സാധനങ്ങളും മറുകൈയ്യില്‍ ജനിച്ച കുഞ്ഞിനെയും കൊണ്ട് യുവതി നടന്നു പോയി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close