NationalNews

നിർമല സീതാരാമൻ ഇന്ത്യയുടെ പ്രതിരോധ മന്ത്രി

കേന്ദ്ര മന്ത്രിസഭയിൽ നാടകീയ നിയമനം.നിർമല സീതാരാമൻ പ്രതിരോധ മന്ത്രിയാകും.ഇന്ദിരാഗാന്ധിക്കു ശേഷം പ്രതിരോധ മന്ത്രിസ്ഥാനത്തേക്കെത്തുന്ന വനിതയാണ് നിർമ്മല.അ‍ഴിമതിരഹിത പ്രതിഛായയാണ് നിർമ്മലക്ക് തുണയായത്.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും ധനമന്ത്രി അരുൺ ജെയ്റ്റ്ലിയുടേയും വിശ്വസ്തയാണ് നിർമ്മല സീതാരാമൻ.

നിർമ്മല വഹിച്ചിരുന്ന വാണിജ്യമന്ത്രിസ്ഥാനം സുരേഷ് പ്രഭുവിന് ലഭിക്കും.പിയൂഷ് ഗോയലാണ് റെയിൽവേ മന്ത്രി.ഉമാഭാരതി കൈവശം വച്ചിരുന്ന ജലവിഭവവും ഗംഗാ ശുചീകരണവും ഏറ്റെടുക്കണമെന്ന് നിതിൻ ഗഡ്കരിയോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.വാർത്താ വിനിമയം,ടെക്സറ്റൈൽസ് എന്നീ വകുപ്പുകൾ കൈകാര്യം ചെയ്യുന്ന സ്മൃതി ഇറാനിയിൽ നിന്ന് ടെക്സ്റ്റൈൽസ് വകുപ്പ് എടുത്തു മാറ്റിയേക്കും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close