KeralaNews

ബാലാവകാശ കമ്മീഷന്‍ നിയമനത്തില്‍ മന്ത്രി ശൈലജയ്‌ക്കെതിരെ സിപിഐ; കോടിയേരിക്ക് കത്ത് നല്‍കി

ബാലാവകാശ കമ്മീഷന്‍ നിയമനത്തില്‍ ആരോഗ്യ മന്ത്രി കെകെ ശൈലജയ്‌ക്കെതിരെ സിപിഐ. കെ.കെ ശൈലജ തന്നിഷ്ടപ്രകാരം പ്രകാരം നിയമനം നടത്തിയെന്ന് സിപിഐ. പാര്‍ട്ടി നിധികളെ അഭിമുഖത്തിന് ക്ഷണിച്ചില്ല. മന്ത്രിയുടെ നടപടിയിലുള്ള അതൃപ്തി പ്രകടിപ്പിച്ച് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് സി പി ഐ കത്തു നല്‍കി.

 

ബാലാവകാശ കമ്മിഷന്‍ അംഗങ്ങളായി നിയമിക്കാന്‍ രണ്ട് പ്രതിനിധികളെ സി പി ഐ നിര്‍ദേശിച്ചിരുന്നു. കൊല്ലം ജില്ലാ പഞ്ചായത്തിലെ സ്ത്രീകളുടെയും കുട്ടികളുടെയും സമിതി അധ്യക്ഷയായിരുന്ന അഡ്വ. ബീനാ റാണി, സെക്രട്ടേറിയറ്റിലെ നിയമവകുപ്പില്‍നിന്ന് ജോയിന്റ് സെക്രട്ടറിയായി വിരമിച്ച കെ ദിലീപ് കുമാര്‍ എന്നിവരെ ആയിരുന്നു സി പി ഐ നാമനിര്‍ദേശം ചെയ്തിരുന്നത്. ഇക്കാര്യം ആരോഗ്യവകുപ്പിനെ അറിയിക്കുകയും ചെയ്തു. ഇവര്‍ അപേക്ഷയും നല്‍കി.

 

എന്നാല്‍ സി പി ഐ പ്രതിനിധികളെ അഭിമുഖത്തിനു പോലും വിളിച്ചില്ല. ഇതിനിടെ കമ്മീഷന്‍ അംഗത്തിന്റെ നിയമനവുമായി ബന്ധപ്പെട്ട് ആരോഗ്യ മന്ത്രിക്കു നേരെ പരാമര്‍ശങ്ങള്‍ ഹൈക്കോടതിയില്‍നിന്ന് ഉയരുകയും ചെയ്തിരുന്നു.

 

തുടര്‍ന്ന് രണ്ട് ബാലാവകാശ കമ്മിഷന്‍ അംഗങ്ങളുടെ നിയമനം കോടതി റദ്ദാക്കുകയും ചെയ്തിരുന്നു. ഒഴിവു വന്നയിടങ്ങളിലേക്ക് സി പി ഐ പ്രതിനിധികളെ പരിഗണിക്കണമെന്നാണ് സി പി ഐയുടെ വാദം.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close