KeralaNews

അഡ്വ. ശൈലജയും ഭര്‍ത്താവും കൊലക്കേസിലും കുടുങ്ങും

കണ്ണൂര്‍: കോടികളുടെ ആസ്തിയുള്ള തളിപ്പറമ്ബിലെ റിട്ടയേര്‍ഡ് രജിസ്ട്രാര്‍ പി.ബാലകൃഷ്ണന്റെ മരണം കൊലപാതകമാണെന്ന പ്രാഥമിക നിഗമനത്തില്‍ അന്വേഷണസംഘം. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേ അഡ്വ. ഷൈലജയും ഭര്‍ത്താവ് പി.കൃഷ്ണകുമാറും വിദഗ്ദ്ധ ചികിത്സക്കെന്നു വിശ്വസിപ്പിച്ച് ബാലകൃഷ്ണനെ ആംബുലന്‍സില്‍ കൊണ്ടു പോവുകയായിരുന്നു.

അടുത്ത ബന്ധുവാണെന്ന് ആശുപത്രി അധികൃതരെ വിശ്വസിപ്പിച്ചാണ് ബാലകൃഷ്ണനെ ഇവര്‍ ഡിസ്ചാര്‍ജ് ചെയ്യിച്ചത്. ഡിസ്ചാര്‍ജ് ചെയ്ത് പത്ത് മണിക്കൂറിനകം ബാലകൃഷ്ണന്‍ മരണമടയുകയും ചെയ്തു. ഗുരുതരാവസ്ഥയിലുള്ള രോഗിയെ തിരക്കിട്ട് കൊണ്ടു പോയത് തിരുവനന്തപുരം പേട്ടയിലെ ബാലകൃഷ്ണന്റെ അയല്‍ക്കാരിലും സംശയമുണ്ടാക്കിയിരുന്നു. തിരുവനന്തപുരത്തു നിന്നും കൊടുങ്ങല്ലൂരിലെത്താന്‍ ആംബുലന്‍സിന് അഞ്ച് മണിക്കൂര്‍ മതിയാകും. എന്നാല്‍ ഡിസ്ചാര്‍ജ് ചെയ്തശേഷം പത്ത് മണിക്കൂര്‍ കഴിഞ്ഞാണ് ബാലകൃഷ്ണനെ കൊടുങ്ങല്ലൂരിലെത്തിച്ചത്. ഇത്രയും സമയം ബാലകൃഷ്ണനെ ഇവര്‍ എവിടെ കൊണ്ടു പോയെന്നും അദ്ദേഹം എങ്ങിനെ മരിച്ചെന്നുമുള്ള സംശയം ദൂരീകരിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.

ആംബുലന്‍സില്‍ ബാലകൃഷ്ണനെ ആശുപത്രിയിലെത്തിക്കാതെ മറ്റെവിടെയോ കൊണ്ടു പോയിട്ടുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. അവിടെ വച്ച് ബാലകൃഷ്ണനെ ചികിത്സ നല്‍കാതെ കൊലപ്പെടുത്തിയിരിക്കാനും സാധ്യതയുണ്ട്.

ബാലകൃഷ്ണന്റെ മരണം സംബന്ധിച്ച് കേസ് അന്വേഷിക്കുന്നതുകൊടുങ്ങല്ലൂര്‍ പൊലീസാണ്. സ്വത്തുക്കള്‍ തട്ടിയെടുത്തതും പെന്‍ഷന്‍ ആനുകൂല്യം നേടിയെടുത്തതും വ്യാജരേഖകള്‍ നിര്‍മ്മിച്ചതുമായി ബന്ധപ്പെട്ട കേസുകളാണ് പയ്യന്നൂര്‍ പൊലീസ് അന്വേഷിക്കുന്നത്. ബാലകൃഷ്ണന്റെ മരണം സംബന്ധിച്ച ദുരൂഹത അന്വേഷിക്കാന്‍ പയ്യന്നൂര്‍ പൊലീസ് തൃശ്ശൂര്‍ എസ്പി.ക്ക് വിവരങ്ങള്‍ കൈമാറിയിട്ടുമുണ്ട്. ഇപ്പോള്‍ പയ്യന്നൂര്‍ പൊലീസ് കസ്റ്റഡിയിലുള്ള അഡ്വ. ഷൈലജയേയും ഭര്‍ത്താവ് കൃഷ്ണകുമാറിനേയും വിട്ട് കിട്ടാന്‍ കൊടുങ്ങല്ലൂര്‍ പൊലീസ് കോടതിയെ സമീപിക്കും.

പയ്യന്നൂര്‍ പൊലീസ് കസ്റ്റഡിയില്‍ വിട്ട് കിട്ടിയ ഷൈലജയേയും ഭര്‍ത്താവിനേയും തായിനേരിയിലുള്ള അവരുടെ വീട്ടില്‍ കൊണ്ടു പോയി തെളിവെടുപ്പ് നടത്തിയിട്ടുണ്ട്. പ്രതികളുമായി അന്വേഷണ സംഘം കൊടുങ്ങല്ലൂരിലേക്ക് ഇന്ന് തന്നെ പോകും. ഷൊര്‍ണ്ണൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളിലെ തെളിവെടുപ്പും നടത്താനുണ്ട്. ബാലകൃഷ്ണനെ കോഴിക്കോട്ട് കൊണ്ടു വരവേ കൊടുങ്ങല്ലൂരില്‍ വെച്ച് മരിച്ചുവെന്നാണ് ഷൈലജയും ഭര്‍ത്താവും പറഞ്ഞിരുന്നത്. അതിനാല്‍ മൃതദേഹം ഷൊര്‍ണ്ണൂരില്‍ സംസ്‌ക്കരിക്കുകയായിരുന്നു. കൃഷ്ണകുമാറിന്റെ വലിയമ്മയുടെ മകനാണ് ബാലകൃഷ്ണനെന്ന് ഇവര്‍ കൊടുങ്ങല്ലൂര്‍ പൊലീസില്‍ മൊഴി നല്‍കിയിരുന്നു.

ബാലകൃഷ്ണനുമായി ബന്ധപ്പെട്ട കേസിലെ കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍നിന്ന് മാധ്യമങ്ങളെ നിയന്ത്രിക്കണമെന്ന് കോടതിയില്‍ അഡ്വ. ഷൈലജ ആവശ്യപ്പെട്ടിരുന്നു. പൊലീസ് കസ്റ്റഡിയില്‍ അപേക്ഷ പരിഗണിക്കുന്നിതിനിടെയായിരുന്നു ഇത്. എന്നാല്‍ കോടതി ഇതിനോടു പ്രതികരിച്ചില്ല. കുടുംബ പെന്‍ഷനായി വ്യാജരേഖകള്‍ ഹാജരാക്കിയതിന്റെ വിവരശേഖരണത്തിനായി അക്കൗണ്ട് ജനറല്‍ ഓഫീസിലും ബാലകൃഷ്ണന്റെ അക്കൗണ്ട് ഉണ്ടായിരുന്ന ബാങ്കിലും തെളിവെടുപ്പ് നടത്തും.

അന്വേഷണ സംഘത്തിന്റെ ചോദ്യങ്ങളെ എതിര്‍ത്തിരുന്ന ശൈലജയ്ക്ക് ഇപ്പോള്‍ കര്‍ക്കശ നിലപാടിലല്ല. അതേസമയം ഭര്‍ത്താവ് കൃഷ്ണകുമാര്‍ തനിക്കൊന്നുമറിയില്ലെന്ന പഴയ നിലപാടില്‍ തന്നെ ഉറച്ച് നില്‍ക്കുകയാണ്.അഡ്വ. ശൈലജയും ഭര്‍ത്താവും കൊലക്കേസിലും കുടുങ്ങും

രഞ്ജിത് ബാബു

അന്വേഷണ സംഘത്തിന്റെ ചോദ്യങ്ങളെ എതിര്‍ത്തിരുന്ന ശൈലജയ്ക്ക് ഇപ്പോള്‍ കര്‍ക്കശ നിലപാടിലല്ല. അതേസമയം ഭര്‍ത്താവ് കൃഷ്ണകുമാര്‍ തനിക്കൊന്നുമറിയില്ലെന്ന പഴയ നിലപാടില്‍ തന്നെ ഉറച്ച് നില്‍ക്കുകയാണ്‌.ൊണ്ടു പോയി തെളിവെടുപ്പ് നടത്തിയിട്ടുണ്ട്. പ്രതികളുമായി അന്വേഷണ സംഘം കൊടുങ്ങല്ലൂരിലേക്ക് ഇന്ന് തന്നെ പോകും. ഷൊര്‍ണ്ണൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളിലെ തെളിവെടുപ്പും നടത്താനുണ്ട്. ബാലകൃഷ്ണനെ കോഴിക്കോട്ട് കൊണ്ടു വരവേ കൊടുങ്ങല്ലൂരില്‍ വെച്ച് മരിച്ചുവെന്നാണ് ഷൈലജയും ഭര്‍ത്താവും പറഞ്ഞിരുന്നത്. അതിനാല്‍ മൃതദേഹം ഷൊര്‍ണ്ണൂരില്‍ സംസ്‌ക്കരിക്കുകയായിരുന്നു. കൃഷ്ണകുമാറിന്റെ വലിയമ്മയുടെ മകനാണ് ബാലകൃഷ്ണനെന്ന് ഇവര്‍ കൊടുങ്ങല്ലൂര്‍ പൊലീസില്‍ മൊഴി നല്‍കിയിരുന്നു.

ബാലകൃഷ്ണനുമായി ബന്ധപ്പെട്ട കേസിലെ കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍നിന്ന് മാധ്യമങ്ങളെ നിയന്ത്രിക്കണമെന്ന് കോടതിയില്‍ അഡ്വ. ഷൈലജ ആവശ്യപ്പെട്ടിരുന്നു. പൊലീസ് കസ്റ്റഡിയില്‍ അപേക്ഷ പരിഗണിക്കുന്നിതിനിടെയായിരുന്നു ഇത്. എന്നാല്‍ കോടതി ഇതിനോടു പ്രതികരിച്ചില്ല. കുടുംബ പെന്‍ഷനായി വ്യാജരേഖകള്‍ ഹാജരാക്കിയതിന്റെ വിവരശേഖരണത്തിനായി അക്കൗണ്ട് ജനറല്‍ ഓഫീസിലും ബാലകൃഷ്ണന്റെ അക്കൗണ്ട് ഉണ്ടായിരുന്ന ബാങ്കിലും തെളിവെടുപ്പ് നടത്തും.

അന്വേഷണ സംഘത്തിന്റെ ചോദ്യങ്ങളെ എതിര്‍ത്തിരുന്ന ശൈലജയ്ക്ക് ഇപ്പോള്‍ കര്‍ക്കശ നിലപാടിലല്ല. അതേസമയം ഭര്‍ത്താവ് കൃഷ്ണകുമാര്‍ തനിക്കൊന്നുമറിയില്ലെന്ന പഴയ നിലപാടില്‍ തന്നെ ഉറച്ച് നില്‍ക്കുകയാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close