LifeMovies

സണ്ണി ലിയോൺ സൂപ്പർ ആണ് :അരുന്ധതി

ഫേസ്ബുക് പോസ്റ്റിൽ മലയാളികളുടെ കപട സദാചാര ബോധത്തെ വിമർശിച്ചാണ് സണ്ണി ലിയോൺ സൂപ്പർ ആണെന്ന് നടിയും സാമൂഹ്യ പ്രവർത്തകയുമായ അരുന്ധതി ഫേസ്ബുക്കിൽ കുറിച്ചത്.

അരുന്ധതിയുടെ ഫേസ്ബുക് പോസ്റ്റ്‌ –

 

പോണ്‍ ഇന്‍ഡസ്ട്രിയില്‍ അനുഭവിക്കാത്ത സ്ത്രീവിരുദ്ധത ബോളിവുഡില്‍ ഉണ്ടെന്ന് തുറന്നുപറഞ്ഞ, നിറം നോക്കാതെ കുഞ്ഞിനെ ദത്തെടുത്ത, കോണ്ടം പരസ്യത്തില്‍ അഭിനയിക്കുന്നത് മനുഷ്യരുടെ നന്മയ്ക്കാണെന്ന് പറഞ്ഞ സണ്ണി ലിയോണി സൂപ്പറാണ്.

 

കുത്തകകള്‍ക്ക് വേണ്ടി സ്ത്രീശാക്തീകരണ പരസ്യങ്ങളില്‍ നിന്നുകൊടുക്കാത്ത, പ്രവര്‍ത്തിയില്‍ ഫെമിനിസമുള്ള സ്ത്രീ.
അവരെ കാണാന്‍ ആളുകള്‍ തടിച്ചുകൂടുകതന്നെ വേണം. പക്ഷെ കൊച്ചിയില്‍ ഇന്നുകണ്ട ആണ്‍കൂട്ടം 2014 നവംബര്‍ 2 ന് ഉമ്മ കാണാന്‍ വന്നവരുടെ പുനഃസമാഗമമല്ലേ എന്ന് വര്‍ണ്ണ്യത്തിലാശങ്ക!

 

സണ്ണി ലിയോണിയെന്ന, സുന്ദരിയും ധീരയുമായ സൂപ്പര്‍സ്റ്റാറിന്‍റെ ആരാധകരെക്കൊണ്ട് കൊച്ചി സ്തംഭിക്കുന്ന ഒരു ദിവസമുണ്ടാകട്ടെ!

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close