Life

ലക്ഷങ്ങള്‍ വീട്ടില്‍ സൂക്ഷിച്ച് അയല്‍ക്കാരെപ്പോലും അകറ്റിയ സ്ത്രീ മരിച്ചു

വരാപ്പുഴ: കൈയ്യില്‍ സൂക്ഷിച്ച ലക്ഷങ്ങള്‍ പരിചയക്കാരായി എത്തുന്നവര്‍ തട്ടിയെടുത്തേക്കുമെന്ന ഭയത്താല്‍ അയല്‍ക്കാരെപ്പോലും അകറ്റി നിര്‍ത്തിയിരുന്ന സ്ത്രീ ഒടുവില്‍ മരണത്തിന് കീഴടങ്ങി.

വരാപ്പുഴ ചിറയ്ക്കകം ഭഗവതി പറമ്ബില്‍ സത്തായിയെന്നു വിളിക്കുന്ന സതിബായ് (82) വ്യാഴാഴ്ച രാത്രി ഒമ്ബത് മണിയോടെയാണ് മരിച്ചത്. നിരോധിച്ച നാലുക്ഷം രൂപ കൈയ്യില്‍ സൂക്ഷിച്ച ഇവരുടെ വാര്‍ത്ത മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു.

വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആരും സംരക്ഷിക്കാനില്ലാത്തതിനെ തുടര്‍ന്ന് ആഴ്ചകള്‍ക്ക് മുമ്ബാണ് അവശനിലയിലായ സത്തായിയെ പഞ്ചായത്ത് അധികൃതരെത്തി വരാപ്പുഴയിലെ സ്‌നേഹ ഭവനിലേക്ക് മാറ്റിയത്. ചികിത്സയ്ക്കായി ഒരാഴ്ച മുമ്ബാണ് എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

പുറംലോകവുമായി യാതൊരു ബന്ധവുമില്ലാത്തതിനാല്‍ നോട്ട് നിരോധിച്ച കാര്യവും സത്തായി അറിഞ്ഞിരുന്നില്ല. വരാപ്പുഴ മാര്‍ക്കറ്റിലെത്തി സാധനങ്ങള്‍ വാങ്ങുന്നതിനായി ആയിരത്തിന്റെ നോട്ട് നല്‍കിയപ്പോളാണ് നോട്ട് നിരോധിച്ച കാര്യം ഇവര്‍ അറിയുന്നത് തന്നെ.

പിന്നീട് പഞ്ചായത്ത് അധികൃതരും പോലീസുമെത്തി സത്തായിയുടെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് വീട്ടിലെ സ്റ്റീല്‍ അലമാരയില്‍ പ്ലാസ്റ്റിക് കവറിലാക്കി സൂക്ഷിച്ചിരുന്ന നാല് ലക്ഷം രൂപയുടെ ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ കണ്ടെത്തിയത്.

നോട്ട് മാറിയെടുക്കുന്നതിനുള്ള സമയം കഴിഞ്ഞതിനാല്‍ സത്തായിയില്‍ നിന്നു കണ്ടെത്തിയ നോട്ടുകള്‍ മാറിക്കിട്ടിയുമില്ല. മാസങ്ങള്‍ക്ക് മുമ്ബ് പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തില്‍ ചൈന്നെയില്‍ പോയി നോട്ട് മാറുന്നതിനായുള്ള ശ്രമം നടത്തിയെങ്കിലും അതും വിജയിച്ചില്ല. ഒടുവില്‍ കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന് അപേക്ഷ നല്‍കി കാത്തിരിക്കുന്നതിനിടെയാണ് സത്തായി മരിച്ചത്.

 

 

 

നിരോധിച്ച നോട്ടുകള്‍ക്ക് പുറമെ പത്ത് ലക്ഷം രൂപയിലേറെയുള്ള നിക്ഷേപവും വിവിധ ബാങ്കുകളിലായി സത്തായിയുടെ പേരിലുണ്ട്. ശവസംസ്‌കാരം വെള്ളിയാഴ്ച രാവിലെ 10ന് നടക്കും.

 

 

 

മൃഗസംരക്ഷണ വകുപ്പില്‍ നിന്ന് വിരമിച്ച ശേഷം ചിറയ്ക്കകത്തെ വീട്ടില്‍ ഒറ്റയ്ക്കാണ് കഴിഞ്ഞിരുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്ബ് ഭര്‍ത്താവും മകളും മരിച്ചതോടെയാണ് സത്തായിയുടെ ജീവിതം മാറിമറിഞ്ഞത്. ഇതോടെ പുറംലോകവുമായി യാതൊരു ബന്ധവും ഇല്ലാതായി.

 

സത്തായി അയല്‍വാസികളോടും ഒരുതരത്തിലും അടുപ്പം കാണിച്ചിരുന്നില്ല. വൈദ്യുതിപോലും വിച്ഛേദിക്കപ്പെട്ട നിലയിലാണ് കഴിഞ്ഞിരുന്നത്. വല്ലപ്പോഴും മാത്രമാണ് വീടിനുള്ളില്‍ നിന്ന് പുറത്തിറങ്ങിയിരുന്നത്. വരാപ്പുഴ മാര്‍ക്കറ്റിലെത്തി ഭക്ഷണത്തിനായിട്ടുള്ള സാധനങ്ങള്‍ വാങ്ങി മടങ്ങുന്നതായിരുന്നു ആകെയുള്ള പുറംകാഴ്ച.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close